ലോറന്‍സ് ബിഷ്ണോയിയുടെ ഹിറ്റ്‌ലിസ്റ്റിലേക്ക് സൽമാൻ ഖാന് പുറമെ, രൺവീർ സിങ്, ആമിർ ഖാൻ, അമിതാഭ് ബച്ചന്‍ എന്നിവരടക്കം നടന്‍മാരും ഉള്‍പ്പെട്ടുവെന്ന സംശയമാണ് മുംബൈ പൊലീസ് പങ്കുവയ്ക്കുന്നത്. ദസറ ആഘോഷത്തിനിടെ നടത്തിയ പ്രസംഗത്തിലെ പിഴവിന്റെ പേരിൽ രണ്‍ബീര്‍ കപൂറും ലക്ഷ്യമായി. രൺബീറിന്റെ ബാന്ദ്രയിലെ വസതിയിൽ അക്രമികൾ നിരീക്ഷണം നടത്തി. രൺബീറിനെ പിന്തുണയ്ക്കുന്ന ആരാധകന്റെ പോസ്റ്റിന് ഭാര്യയും നടിയുമായ ആലിയ ഭട്ട് ലൈക്ക് നല്‍കിയതും ഇതിനിടെ ചര്‍ച്ചയായി. ബോളിവുഡ് ഭരിക്കുന്ന മുന്‍നിര നടന്‍മാരില്‍ ആരെയാണ് യഥാര്‍ഥത്തില്‍ പ്രതികള്‍ ലക്ഷ്യമിട്ടതെന്നാണ് മുംബൈ പൊലീസ് അന്വേഷിക്കുന്നത്. ആക്രമണമുണ്ടായത് ടൈഗര്‍ ഷ്റോഫിനുനേരെയാണെങ്കിലും ലക്ഷ്യം മറ്റാരോ എന്ന നിഗമനത്തില്‍ ഉറച്ചാണ് പൊലീസ് അന്വേഷണം. ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ നിരവധിയാണ്. അതിനാല്‍, ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രധാന നടന്‍മാര്‍ക്കെല്ലാം സുരക്ഷ കൂട്ടും. ടൈഗര്‍ ഷ്റോഫിനെ ലക്ഷ്യമിട്ട ആയുധങ്ങൾ പഞ്ചാബിലെ അമൃത്‌സറിൽനിന്ന് എത്തിച്ചതാണെന്ന് വ്യക്തമായി. ഈ തോക്കുകള്‍ ഉപയോഗിച്ച് മുംബൈയില്‍ വെടിവയ്പ്പ് പരിശീലനവും നടത്തി. ഹോട്ടല്‍ മുറിയില്‍ വച്ച് ഒരു തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയെന്നും മുംബൈ പൊലീസ് അറിയിച്ചു. ടൈഗർ ഷ്റോഫിനുനേരെയുളള ആക്രമണത്തില്‍ രണ്ട് വനിതകളടക്കം 10 പേരെ മുബൈ പൊലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്യുകയാണ്. ബോളിവുഡിന് പേടിസ്വപ്നമാകുകയാണ് ബിഷ്ണോയ് നിലവില്‍. ആരെയും ആക്രമിക്കാം എന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ നിലവില്‍ മുംബൈ പൊലീസിന് എന്തെല്ലാം വ്യക്തത വന്നു എന്നാണ് പരിശോധിക്കേണ്ടത്. അന്വേഷണത്തിന്റെ അപ്േഡറ്റിലേക്കാണ്.