Image Credit/youtube.com/@Rajshri

Image Credit/youtube.com/@Rajshri

TOPICS COVERED

  • കമൽഹാസനും രതി അഗ്നിഹോത്രിയും നായകനും നായികയുമായി അഭിനയിച്ച 1985 ലെ ചിത്രമാണ് 'ദേഖ പ്യാർ തുമാര'.

കമല്‍ഹാസനും രതി അഗ്നിഹോത്രിയും ഒന്നിച്ചഭിനയിച്ച സിനിമയാണ് 1985 ല്‍ പുറത്തിറങ്ങിയ  'ദേഖ പ്യാർ തുമാര'. പ്രണയ സിനിമയാണെങ്കിലും ക്യാമറയ്ക്ക് പുറത്ത് നായികയും നായകനും പരസ്പരം സംസാരിക്കാതെ സിനിമ ഷൂട്ട് പൂര്‍ത്തിയാക്കിയതെന്ന് പറയുകയാണ് എഴുത്തുകാരന്‍ രൺബീർ പുഷ്പ്. കമലഹാസന്റെ എതിർപ്പുകൾ അവഗണിച്ചാണ് രതി അഗ്നിഹോത്രിയെ സിനിമയിൽ കാസ്റ്റ് ചെയ്തതെന്നും സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

Also Read: 'സഹായിച്ചത് ഇന്ത്യന്‍ എംബസി, കാബൂളിലേക്ക് പോകുന്നു'; അഫ്ഗാനിസ്ഥാനില്‍ നിന്നും പുതിയ വിഡിയോയുമായി അരുണിമ

ചിത്രത്തില്‍ പൂനം ധില്ലൻ നായികയാകണമെന്നായിരുന്നു കമൽഹാസന്‍റെ താൽപര്യം. എന്നാൽ രതി അഗ്നിഹോത്രിയെ കാസ്റ്റ് ചെയ്യാനായിരുന്നു രണ്‍ബീര്‍ പുഷ്പിന്‍റെ തീരുമാനം. രതിയുടെ കരിയർ മാനേജറും സെക്രട്ടറിയുമായ അവരുടെ പിതാവിനെ സമീപിച്ചാണ് അവരെ ഉറപ്പിച്ചത്. ഇക്കാര്യം പറഞ്ഞപ്പോള്‍ കമല്‍ഹാസന് സന്തോഷം തോന്നിയില്ലെന്നും എങ്കിലും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നും രൺബീർ പുഷ്പ് പറഞ്ഞു. 

'എന്നാൽ അസ്വസ്ഥത ഷൂട്ടിംഗ് സെറ്റിലാണ് പ്രകടമായത്. ചില ദിവസങ്ങൾക്ക് ശേഷം, കമലും രതിയും തമ്മിൽ പരസ്പരം സംസാരിക്കുന്നില്ല എന്ന് ഞങ്ങൾ അറിഞ്ഞു. അങ്ങനെയെങ്കിൽ ഈ സിനിമ എങ്ങനെ പൂർത്തിയാകും. ഷൂട്ടിങിനിടെ ഒരിക്കൽ പോലും അവർ പരസ്പരം ഹായ് അല്ലെങ്കിൽ ഹലോ പറഞ്ഞിട്ടില്ല. എന്നിട്ടും അവർ ഒരുമിച്ച് സിനിമ പൂർത്തിയാക്കി. സിനിമ കണ്ടാല്‍ അവര്‍ക്കിടയില്‍ ആശയവിനിമയം നടന്നില്ലെന്ന് ആർക്കും പറയാനാവില്ല', അദ്ദേഹം പറഞ്ഞു. 

Also Read: പാക്കിസ്ഥാന്‍ 'തേച്ചു'; ഹൂതികളെ തളയ്ക്കാന്‍ ഇസ്രയേലിന്‍റെ സഹായം തേടി സൗദി

1981-ൽ പുറത്തിറങ്ങിയ 'ഏക് ദുജെ കേ ലിയേ' എന്ന  ചിത്രത്തിലാണ് കമൽ ഹാസനും രതി അഗ്നിഹോത്രിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ഈ സമയത്ത് ഇരുവരും തമ്മില്‍ ഈഗോ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന്, ഒരു അഭിമുഖത്തില്‍ രതി അഗ്നിഹോത്രി നടത്തിയ പരാമർശങ്ങളാണ് പ്രശ്നം വഷളാക്കിയത്. 'ഏക് ദൂജെ കേ ലിയേ' ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിൽ കമലിന്‍റെ മുറിയിൽ നിന്ന് ലൈംഗിക ശബ്ദങ്ങൾ കേട്ടുവെന്നും പുലർച്ചെ 4 മണിക്ക് അദ്ദേഹത്തിന്‍റെ മുറിയിൽ നിന്ന് ഒരു സ്ത്രീ പുറത്തിറങ്ങുന്നത് കണ്ടുവെന്നുമായിരുന്നു രതി പറഞ്ഞത്. ആ ചിത്രത്തിന്‍റെ ഔട്ട്ഡോർ സെറ്റിൽ മൂന്ന് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവർ വെളിപ്പെടുത്തി. 

പിന്നീടൊരു അഭിമുഖത്തില്‍ കമല്‍ഹാസന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. രതി ശബ്ദങ്ങൾ കേട്ടെങ്കില്‍ അവൾ തന്‍റെ കിടപ്പുമുറിയിൽ ആയിരുന്നിരിക്കണം എന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. അക്കാലത്ത് താന്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഒരേയൊരു സ്ത്രീ എന്‍റെ ഭാര്യ വാണി മാത്രമാണെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

ENGLISH SUMMARY:

Veteran actor Kamal Haasan and Rathi Agnihotri once completed an entire film together without speaking to each other off-screen due to severe prior tensions. Writer Ranbir Pushp revealed in an interview that Haasan had originally preferred Poonam Dhillon for the 1985 movie 'Dekha Pyar Tumhare' instead of Rathi. The cold war between the lead pair originated from earlier controversial remarks made by Rathi regarding rumors she heard from Kamal's hotel room during their debut blockbuster. Despite the total lack of communication and frozen atmosphere on set, both professionals successfully wrapped up the romantic project.