Image Credit: facebook.com/MeAntaraBanerjee
ട്രെയിന്‍ യാത്രയ്ക്കിടെ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ നടി അറസ്റ്റില്‍. നടിയും മോഡലുമായ അന്തര ബാനര്‍ജിയാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 12 ന് അരവല്ലി എക്സ്പ്രസിലായിരുന്നു സംഭവം. ഷൂട്ടിംഗിനായി സൂറത്തിലേക്കുള്ള യാത്രക്കിടെയാണ് ട്രെയിനിന്‍റെ എസി കോച്ചില്‍ ആക്രമണുണ്ടാകുന്നത്.
'കള്ളം പറയുന്നില്ല, ഗ്ലാമറസ് രംഗങ്ങള്‍ രാധികയെ അസ്വസ്ഥയാക്കി'; തുറന്നുപറഞ്ഞ് യഷ്
സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിലായിരുന്നു അന്തര യാത്ര ചെയ്തിരുന്നത്. സീറ്റിന്‍റെ യഥാര്‍ഥ ഉടമ എത്തിയെങ്കിലും അന്തര സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ ടിടിഇയും നടിയും തമ്മില്‍ തര്‍ക്കമായി. പിന്നാലെയാണ് ടിടിഇ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ സഹായം തേടിയത്. ആര്‍പിഎഫ് ഉദ്യോഗസ്ഥനുമായി തര്‍ക്കിച്ച അന്തര ബാഗില്‍ നിന്നും ബ്ലേഡ് പുറത്തെടുത്ത് സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു.
ആര്‍പിഎഫ് ഉദ്യോഗസ്ഥനു നേരെ പാഞ്ഞടുക്കുകയും അക്രമിക്കുകയുമായിരുന്നു. ബ്ലേഡ് കൊണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥന് രണ്ടിടത്ത് ആഴത്തിലുള്ള മുറിവേറ്റു. അദ്ദേഹത്തിന്റെ യൂണിഫോമിൽ പിടിവലിക്കുകയും കണ്ണട വലിച്ചെറിയുകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്. പിടിവലിക്കിടയിൽ അന്തര ഉദ്യോഗസ്ഥന്‍റെ ഫോണും കേടുവരുത്തി. പിന്നാലെ ട്രെയിനിന്റെ ചില്ല് അടിച്ചു തകർക്കാന്‍ ശ്രമിക്കുന്നതിനിടെ അന്തരയ്ക്കും പരുക്കേറ്റിരുന്നു. പിന്നീട് ദഹാനു സ്റ്റേഷനിൽ വെച്ചാണ് അന്തരയെ കസ്റ്റഡിയിലെടുത്തത്.
വസ്ത്രമഴിപ്പിച്ചു, സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിച്ചു; വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറുടെ ക്രൂരത
ടെലിവിഷനിലൂടെ കരിയർ ആരംഭിച്ച അന്തര ബാനർജി ഹിന്ദി സിനിമകളിലും അഭിനിയിച്ചിട്ടുണ്ട്. 'ഗുംറ: എൻഡ് ഓഫ് ഇന്നസെൻസ്' എന്ന പരമ്പരയിലൂടെയാണ് അന്തര ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. 'സാവധാൻ ഇന്ത്യ' എന്ന ക്രൈം സീരിസിലും അന്തര അഭിനയിച്ചിട്ടുണ്ട്. 2014-ൽ പുറത്തിറങ്ങിയ 'The Shaukeens' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.