Image Credit/ Instagram / naveen1980
ട്രെയിനിലെ തേഡ് എസി യാത്രയെക്കുറിച്ച് പരാതിപ്പെട്ട മകനെ ജനറല്‍ കംപാര്ട്ട്മെന്റിലെത്തിച്ച് അവസ്ഥ ബോധ്യപ്പെടുത്തിക്കൊടുത്ത പിതാവിന്റെ വിഡിയോ വൈറലാകുന്നു. നവീന്‍1980 എന്ന േപരിലുള്ള ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പോസ്റ്റ് ചെയ്ത വിഡിയോ ആണ് സൈബറിടത്ത് വന്‍കയ്യടി നേടി പങ്കുവയ്ക്കപ്പെടുന്നത്.
Also Read: തമിഴ്നാട് മന്ത്രി ആദവ് അര്‍ജുനയും ഭാര്യ ഡെയ്സി മാർട്ടിനും വേർപിരിയുന്നു
സാധാരണയായി മകന് ഫസ്റ്റ് എസിയിലോ സെക്കന്റ് എസിയിലോ ആണ് യാത്ര ചെയ്യാറുള്ളത്, എന്നാല്‍ ദീപാവലി തിരക്ക് കാരണം ഉദ്ദേശിച്ച ടിക്കറ്റുകള്‍ ലഭിച്ചില്ലെന്ന് പിതാവ് പറയുന്നു, ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യാന്‍ പറ്റാതെ വന്നതോടെ പിന്നെ തേഡ് എസിയിലായിരുന്നു യാത്ര, എന്നാല്‍ അത് മകനത്ര സുഖിച്ചില്ല, ആ യാത്രയെക്കുറിച്ച് പരാതിപ്പെട്ട മകന് ജീവിതത്തിന്റെ മറ്റൊരു വശം കൂടി കാണിച്ചുകൊടുക്കാന്‍ തീരുമാനിച്ചു, അവനേയും കൂട്ടി ജനറല്‍ കംപാര്‍ട്ട്മെന്റിലേക്ക് പോയി, എന്താണ് താന്‍ പറയുന്നതെന്ന് മനസിലാക്കാന്‍ അവനും താല്പര്യമുണ്ടായിരുന്നെന്ന് പിതാവ് പറയുന്നു.
അവിടെ യാത്രക്കാര്‍ സീറ്റുകളില്‍ തിക്കിത്തിരക്കിയും, ചിലര്‍ നിന്നും, മറ്റുചിലര്‍ തറയിലും നടപ്പാതയിലും ഇരിക്കുന്നത് കാണാനായി. ഇതിലും നല്ലൊരു പാഠം അവനെ ബോധ്യപ്പെടുത്താനുണ്ടായിരുന്നില്ലെന്നും പിതാവ് പറയുന്നു. എല്ലാ ജീവിതങ്ങളും തുല്യമാണെന്നും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും അവനെ എപ്പോഴും ഓര്‍മിപ്പിക്കാറുണ്ട്, സമ്പന്നര്‍, ദരിദ്രര്‍ എന്നീ ലേബലുകളിലെ ജീവിതത്തെക്കുറിച്ചും ഇദ്ദേഹം എഴുതുന്നു.
തന്റെ കുട്ടിക്കാലത്തെ യാത്രകളെക്കുറിച്ചും പിതാവ് ഈ വിഡിയോക്കൊപ്പം വിശദമായി എഴുതുന്നുണ്ട്. തന്റെ എന്‍ജിനിയറിങ് പഠനകാലത്താണ് ആദ്യമായി എസി കോച്ചുകളില്‍ യാത്ര ചെയ്തതെന്നും എങ്കിലും ഈ തലമുറയ്ക്ക് ലഭിക്കാത്ത സന്തോഷങ്ങളും സൗഭാഗ്യങ്ങളും താന്‍ അനുഭവിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. പഴയകാല ജീവിതത്തെക്കുറിച്ചും മനുഷ്യസ്നേഹത്തെക്കുറിച്ചുമെല്ലാം ഇദ്ദേഹം വാചാലനാകുന്നു. അയല്‍വീടുകളിലേക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാമായിരുന്നു, സുഹൃത്തുക്കളുടെ വീടുകളില്‍ പോയി കളിക്കും, സഹോദരങ്ങളോടും ബന്ധുക്കളോടുമൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച കാലവും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
അന്നൊരു പുത്തന്‍വസ്ത്രം ലഭിച്ചാലോ പുത്തന്‍ചെരുപ്പ് ലഭിച്ചാലോ ആ സന്തോഷം മാസങ്ങളോളം നിലനില്ക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആഡംബരവസ്തുക്കള്‍ കിട്ടിയാല്‍ പോലും പരമാവധി ഒരാഴ്ചയേ ആ സന്തോഷത്തിനു കാലാവധിയുള്ളൂവെന്നും നവീന്‍ പറയുന്നു. ആഡംബരങ്ങള്‍ക്കായുള്ള ഓട്ടം നമ്മളെ ഒറ്റപ്പെടുത്തുകയാണോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. ജീവിതം, ബാല്യം, സന്തോഷം, മനുഷ്യത്വം എന്നീ ഹാഷ്ടാഗുകള്‍ കൂടി ചേര്‍ത്താണ് കുറിപ്പ്.