offered-one-lakh-for-compromise-says-maanvi

സിനിമയില്‍ കാസ്റ്റിങ് കൗച്ച് ആരോപണങ്ങള്‍ പുതിയതല്ല. അഭിനേത്രിയാകണമെന്ന മോഹവുമായി സിനിമയില്‍ അവസരങ്ങള്‍ തേടിയെത്തുമ്പോള്‍ കയ്പേറിയ അനുഭവങ്ങള്‍ പലവട്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് താരങ്ങള്‍. കരിയറിന്‍റെ തുടക്ക കാലത്ത് അവസരം വേണമെങ്കില്‍ പല കാര്യങ്ങള്‍ക്കും വഴങ്ങണമെന്ന ആവശ്യവുമായി നിരവധിപ്പേര്‍ സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി മാന്‍വി ഗാഗ്രൂ. 'ടു ഗേള്‍സ് ആന്‍റ് ടു കപ്സ്' എന്ന പോഡ്കാസ്റ്റിലാണ് മാന്‍വിയുടെ തുറന്ന് പറച്ചില്‍. 

മെസേജ് അയച്ചാണ് ആദ്യം എന്നോട് ചോദിച്ചത്. സഹകരിക്കാന്‍ തയാറാണെങ്കില്‍ ഒരു ലക്ഷം രൂപ അധികം തരാം' എന്നായിരുന്നു അതിലുണ്ടായിരുന്നത്. കരിയറിന്‍റെ തുടക്കമായിരുന്നതിനാല്‍ എനിക്കതിന് മനസിലായില്ല. അതോടെ കോംപ്രമൈസോ? എന്ന് ഞാന്‍ തിരിച്ചയച്ചു. എനിക്കറിയില്ലായിരുന്നു. ഇതോടെ മെന്‍ററെ പോലെ കണ്ട കാസ്റ്റിങ് ഡയറക്ടര്‍ക്ക് ഞാന്‍ മെസജ് കാണിച്ചു. അയാള്‍ ഉടനെ പറഞ്ഞത് 'വേഗം ഡിലീറ്റാക്കി, അയാളെ ബ്ലോക്ക് ചെയ്യൂ' എന്നായിരുന്നു. ഡിലീറ്റാക്കിയാല്‍ അതോടെ തെളിവ് നശിപ്പിക്കാമല്ലോ എന്നതായിരുന്നു ഇത് പറഞ്ഞയാളുടെ മനസിലെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തെളിവില്ലാതെ എന്ത് പരാതി? ആരോട് പരാതി പറയാന്‍ എന്നൊക്കെയാകും ചിന്തിച്ചത്.

കോംപ്രമൈസ് എന്ന് കേട്ടപ്പോള്‍ സത്യത്തില്‍ ബജറ്റിന്‍റെ കാര്യത്തില്‍ സഹകരിക്കണമെന്നാണ് ഞാന്‍ കരുതിയത്. എനിക്കൊരു ധാരണയും കിട്ടിയില്ല. സത്യത്തില്‍ നെപോ കിഡ്സ് അല്ലാത്തവര്‍ക്ക് സംഭവിക്കുന്നത് ഇതാണ്. ഇതില്‍ നിന്നൊക്കെ ഒഴിഞ്ഞു പോകുന്നത് അത്ര എളുപ്പമല്ല'- മാന്‍വി തുറന്ന് പറയുന്നു. വളരെ പ്രയാസപ്പെട്ടാണ് ഇങ്ങനെയുള്ളവരെ ഒഴിവാക്കി ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കരിയര്‍ മുന്നോട്ട് കൊണ്ടുപോയതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

താരങ്ങളുടെ മക്കള്‍ ചലച്ചിത്ര മേഖലയിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും ചില നേട്ടങ്ങളുണ്ടെന്നും മാന്‍വി പറഞ്ഞു. ' താരങ്ങളുടെ കുട്ടികള്‍ക്ക് തീര്‍ച്ചയായും പലവിധ നേട്ടങ്ങളുണ്ട്.  ആളുകളെ കാണുന്നത് അവര്‍ക്ക് എളുപ്പമാണ്. അവര്‍ക്ക് സിനിമയെന്താണെന്ന് അറിയാം, അതില്‍ ബന്ധങ്ങളും ഉണ്ടാകും. പിന്നീടാണ് പ്രേക്ഷകരിലേക്ക് അവര്‍ എത്തിപ്പെടുകയും പ്രേക്ഷകര്‍ സ്വീകരിക്കുന്നവര്‍ നിലനില്‍ക്കുകയും ചെയ്യുന്നത്. അതേസമയം അല്ലാതെയുള്ളവര്‍ വളരെ പ്രയാസപ്പെട്ടാണ് ഓഡിഷനുകളിലേക്ക് എത്തുകയും അതില്‍ തന്നെയുള്ള ചതിക്കുഴികളെ ഒഴിവാക്കി മുന്നോട്ട് വരുന്നതും ബന്ധങ്ങളുണ്ടാക്കുകയും ചെയ്യുന്നത്'- മാന്‍വി വിശദീകരിച്ചു. ടിവിഎഫ് പിച്ചേഴ്സ്, ട്രിപ്ലിങ്, ഫോര്‍ മോര്‍ ഷോട്സ് പ്ലീസ്, ഹാഫ് സി തുടങ്ങി സിനിമയിലും വെബ്സീരിസുകളിലും സജീവമാണ് മാന്‍വി.

ENGLISH SUMMARY:

Bollywood actress Maanvi Gagroo recently opened up about her harrowing encounters with the casting couch during the initial phase of her acting career. Speaking on the "Two Girls & Two Cups" podcast, the actress recounted a disturbing text message she received that explicitly offered her an additional one lakh rupees if she was willing to "compromise" for a role. Being completely new to the entertainment industry at the time, she naively assumed the word referred to budget adjustments or financial negotiations before showing it to a trusted casting mentor who advised her to immediately block the sender. Gagroo noted that such predatory tactics are deliberately sent via text or discussed over phone calls to erase any incriminating evidence, leaving outsiders with no official proof to lodge formal complaints. She further highlighted the sharp contrast between star children and industry outsiders, stating that while nepotism provides industry kids with seamless network access and systemic protection, outsiders must navigate a minefield of hidden traps through grueling audition processes. Despite these early professional hurdles, the actress safely bypassed these toxic casting dynamics to successfully cement her position across popular web series like TVF Pitchers, Tripling, and Four More Shots Please!.