abhishek-bachchan-karisma-kapoor-engagement-breakup
  • അഭിഷേകുമായുള്ള ബന്ധം പിരി‍ഞ്ഞതിന് ശേഷം 2003 ല്‍ കരിഷ്മ ഡല്‍ഹി സ്വദേശിയായ വ്യവസായി സുജയ് കപൂറിനെ വിവാഹം കഴിച്ചു. 2007ല്‍ അഭിഷേക് ഐശ്വര്യ റായിയെയും വിവാഹം കഴിച്ചു

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം അഭിഷേക് ബച്ചനും കരിഷ്മ കപൂറും വേണ്ടെന്ന് വച്ചത് എന്തിന്റെ പേരിലാണെന്നത് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ബോളിവുഡിനെ കുഴപ്പിക്കുന്ന ചോദ്യമായിരുന്നു. അക്കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നസിം മുക്രി. വിക്കി ലാല്‍വനിയുമായുള്ള പോഡ്കാസ്റ്റിലാണ് നസിമിന്‍റെ വെളിപ്പെടുത്തല്‍. വിവാഹം മുടക്കിയത് കരിഷ്മയുടെ അമ്മ ബബിതയാണെന്നാണ് വെളിപ്പെടുത്തല്‍. ഹാം മേ നെ പ്യാര്‍ കിയയുടെ ചിത്രീകരണത്തിനിടയിലാണ് കരിഷ്മയും അഭിഷേകും പ്രണയത്തിലായതെന്നാണ് വയ്പ്പെങ്കിലും അതിനും മുന്‍പേ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് നസിം പറയുന്നു. തുടക്കം മുതല്‍ തന്നെ ബബിത ഈ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും നസിം കൂട്ടിച്ചേര്‍ത്തു. 

അക്കാലത്ത് അഭിേഷകിനെക്കാള്‍ വലിയ താരം കരിഷ്മയായിരുന്നുവെന്നും കരിഷ്മയെ വിവാഹം കഴിക്കണമെങ്കില്‍ കോടികള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബബിത ആവശ്യപ്പെട്ടുവെന്നും ഇതോടെയാണ് വിവാഹം മുടങ്ങിയതെന്നും നസിം പറയുന്നു. പ്രണയത്തിലായിട്ടും അഭിഷേകിനോട് പണം ആവശ്യപ്പെട്ടതിനെ കരിഷ്മ അനുകൂലിച്ചോ എന്ന വിക്കിയുടെ ചോദ്യത്തിന് 'ബബിത കര്‍ക്കശക്കാരിയായ അമ്മയാണ്' എന്നായിരുന്നു മറുപടി. 'ബബിതയുടെ നിയന്ത്രണം സഹിക്കാന്‍ വയ്യാതെയാണ് സഹോദരി കരീന സ്വന്തമായി താമസിക്കാന്‍ തുടങ്ങിയത്. കരിഷ്മയ്ക്ക് അതിനുള്ള ധൈര്യമുണ്ടായില്ല. ബബിത ഒരു ഹിറ്റ്ലര്‍ ആയിരുന്നു'- നസിം പറഞ്ഞു. 

അഭിഷേക് കോടികള്‍ വരുന്ന പണം വിവാഹത്തിന് മുന്‍പ് കരിഷ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും വിവാഹമോചനം സംഭവിച്ചാല്‍ ഇതിന് പുറമെ മറ്റൊരു സംഖ്യയും നല്‍കണമെന്നുമായിരുന്നു ബബിതയുടെ ആവശ്യം. ബച്ചന്‍ കുടുംബം ഈ ആവശ്യം നിരസിച്ചു. അങ്ങനെ ബന്ധം അവസാനിപ്പിക്കുകയും കരീന സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുകയുമായിരുന്നുവെന്നും നസിം വിശദീകരിച്ചു. നസിമിന്‍റെ വെളിപ്പെടുത്തലുകള്‍ കരിഷ്മയോ, അഭിഷേകോ,ബബിതയോ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലുമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബന്ധം അവസാനിപ്പിക്കാനുള്ള കാരണവും ഇതുവരെയും ആരും പൊതുവിടത്തില്‍ തുറന്ന് പറഞ്ഞിട്ടുമില്ല. പല കഥകളും പ്രചരിച്ചുവെങ്കിലും താരങ്ങള്‍ മനസ് തുറക്കാത്തതിനെ തുടര്‍ന്ന് അവ കഥകളായി തന്നെ ശേഷിക്കുകയായിരുന്നു. 

ബാഹ്യ സമ്മര്‍ദത്തെ തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ അഭിഷേകും കരിഷ്മയും നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് സംവിധായകന്‍ സുനീല്‍ ദര്‍ശന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും സംഭവിച്ചതെല്ലാം നല്ലതിനാണ് എന്നും അദദേഹം പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഭിഷേകുമായുള്ള ബന്ധം പിരി‍ഞ്ഞതിന് ശേഷം 2003 ല്‍ കരിഷ്മ ഡല്‍ഹി സ്വദേശിയായ വ്യവസായി സുജയ് കപൂറിനെ വിവാഹം കഴിച്ചു. 2007ല്‍ അഭിഷേക് ഐശ്വര്യ റായിയെയും വിവാഹം കഴിച്ചു. 

ENGLISH SUMMARY:

Over two decades after the high-profile engagement between Abhishek Bachchan and Karisma Kapoor was called off, filmmaker Naseem Mukri revealed in a podcast with Vicky Lalwani that Karisma's mother, Babita Kapoor, was the reason behind the split. According to Mukri, Babita—whom he described as a strict "Hitler"-like figure—demanded that Abhishek deposit crores of rupees into Karisma's account before the wedding, alongside a condition for a hefty alimony payout in case of a future divorce, terms which the Bachchan family firmly rejected. While Mukri noted that Karisma lacked the courage to defy her mother unlike Kareena, neither the Bachchan nor the Kapoor families have officially confirmed these claims, leaving the true reasons behind the breakup unconfirmed for years. Following the separation, Karisma married industrialist Sanjay Kapur in 2003 (later divorcing), while Abhishek married Aishwarya Rai in 2007.