വിശ്വസുന്ദരിപ്പട്ടവും നീണ്ട സിനിമാ ചരിത്രവും മാത്രമല്ല, ആളുകളെ കൈകാര്യം ചെയ്യുന്നതിലും ഐശ്വര്യ റായ് ബച്ചന്‍ അഗ്രഗണ്യയാണ്. നടിയുടെ സിനിമാ ജീവിതത്തിന് പുറമെ സ്വകാര്യജീവിതത്തിലും ക്യാമറക്കണ്ണുകള്‍ കടക്കാറുണ്ട്. നടിയെക്കുറിച്ച് അറിയാന്‍ ആളുകള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഐശ്വര്യ റായിയുടെ ഒരു മോശം സ്വഭാവം തുറന്നുപറഞ്ഞിരിക്കുകയാണ് ഭര്‍തൃസഹോദരിയായ ശ്വേത ബച്ചന്‍. സംവിധായകന്‍ കരണ്‍ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ പരിപാടിയില്‍ സഹോദരന്‍ അഭിഷേക് ബച്ചനൊപ്പം അഥിതിയായിരിക്കവേ ആയിരുന്നു ശ്വേത തന്‍റെ മനസ് തുറന്നത്.
ഐശ്വര്യ സ്വന്തം കഴിവുകള്‍ ഉപയോഗിച്ച് വളര്‍ന്നുവന്ന വ്യക്തിയാണ് കൂടാതെ നല്ല അമ്മയുമാണ്. എന്നാല്‍ തനിക്ക് ഐശ്വര്യുടെ ഒരു സ്വഭാവം ഇഷ്ടമല്ല എന്ന് ശ്വേത പറയുന്നു.
ഐശ്വര്യ ഏത് കാര്യത്തിനും മറുപടി പറയാന്‍ ഏറെ വൈകുമെന്നതാണ് താന്‍ ഏറെ വെറുക്കുന്ന ഐശ്വര്യയുടെ സ്വഭാവമെന്ന് ശ്വേത പറയുന്നു. ഒരു കോള്‍ ചെയ്താല്‍ ഐശ്വര്യ അതെടുക്കാന്‍ വൈകും, മെസേജ് ചെയ്താല്‍ റിപ്ലൈ ചെയ്യാന്‍ വൈകും. ഇതാണ് ഐശ്വര്യയുടെ മോശം സ്വഭാവെമന്ന് ശ്വേത പറയുന്നു.
തന്‍റെ സഹോദരന്‍ ഐശ്വര്യയേക്കാളും മികച്ച അഭിനേതാവാണെന്ന് താന്‍ കരുതുന്നെന്നും ശ്വേത വ്യക്തമാക്കി.