Image Credit:AFP
സൂപ്പര്‍താരം അഭിഷേക് ബച്ചനെ താന്‍ ചുംബിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. പുരുഷതാരങ്ങള്‍ക്കൊപ്പമാണ് താന്‍ കൂടുതല്‍ സന്തോഷവാനായിരിക്കുന്നതെന്നും കംഫര്‍ട്ടബിളെന്നും മല്‍സരിക്കാനല്ല, മറിച്ച് സഹകരിച്ച് മുന്നോട്ട് പോകാനാണ് താന്‍ ശ്രമിക്കുന്നെതെന്നും താരം വ്യക്തമാക്കി. സ്ക്രീന്‍ മാസ്റ്റര്‍ ക്ലാസില്‍ സംസാരിക്കവേയാണ് സഹതാരങ്ങളെ കുറിച്ച് ജോണ്‍ തുറന്ന് പറഞ്ഞത്.
'നിങ്ങള്‍ ആരോടും മല്‍സരിക്കുകയല്ല, പ്രോല്‍സാഹിപ്പിച്ച് ഒന്നായി വളരുകയാണ് എന്നാണ് മനസിനെ ആദ്യം പഠിപ്പിക്േകണ്ടത്. അക്ഷയ് കുമാര്‍, ഷാറൂഖ്, വരുണ്‍, അഭിഷേക് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അഭിഷേകിനെ ചുംബിച്ചിട്ടുണ്ട്. അവരെല്ലാം എന്നെ കാണുന്നത് അവര്‍ക്കൊപ്പം നിന്ന് അവരെ പ്രോല്‍സാഹിപ്പിക്കുന്ന ഒരാളായാണ്. ഞാനും അവരെ അങ്ങനെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കൊപ്പം ഞാന്‍ സന്തോഷവാനാണ്. ആ സൗഹൃദത്തിന്‍റെ രസതന്ത്രം സ്ക്രീനിലേക്ക് പടരുന്നതും നിങ്ങള്‍ക്ക് കാണാം'- ജോണ്‍ വിശദീകരിച്ചു.
2003ലാണ് ബോളിവുഡില്‍ ജോണ്‍ എബ്രഹാം അരങ്ങേറ്റം കുറിച്ചത്. അക്കാലത്ത് ബോളിവുഡില്‍ പുറത്ത് നിന്നും ആരുമുണ്ടായിരുന്നില്ലെന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടാണ് താന്‍ ഉയര്‍ന്ന് വന്നതെന്നും ജോണ്‍ പറഞ്ഞു. 'ഞാന്‍ വന്ന സമയത്ത് ആരും തന്നെ പുറത്ത് നിന്നുള്ളവരായി ബോളിവുഡില്‍ ഉണ്ടായിരുന്നില്ല. അക്ഷയ് കുമാറും ഷാറൂഖും എനിക്ക് മുന്‍പായി വന്നു. വര്‍ഷങ്ങളോളം വിമര്‍ശനങ്ങള്‍ക്കിരയായിട്ടുണ്ട്. പക്ഷേ ഞാന്‍ എന്‍റെ കഴിവില്‍ വിശ്വസിച്ചു. അത് മെച്ചപ്പെടുത്താന്‍ മാത്രം അധ്വാനിച്ചു. മാധ്യമങ്ങള്‍ക്ക് കഥകള്‍ ഉണ്ടാക്കാന്‍ എന്നെ വിട്ടുകൊടുത്തില്ല. ഞാനെന്താണെന്നും എവിടെ നിന്നാണ് വരുന്നതെന്നും പ്രേക്ഷകര്‍ക്ക് കൃത്യമായി അറിയാം'– ജോണ്‍ പറയുന്നു. ടെഹ്റാനിലും ഡിപ്ലോമാറ്റിലും മികച്ച വേഷങ്ങളാണ് ജോണ്‍ ചെയ്തത്. ടെഹ്റാനിലെ എസിപി രാജീവ് കുമാര്‍ എന്ന കഥാപാത്രം വലിയ ചര്‍ച്ചയായിരുന്നു. ദ് ഡിപ്ലോമാറ്റില്‍ ജെ.പി.സിങ് എന്ന ഇന്ത്യന്‍ നയതന്ത്രജ്ഞന്‍റെ വേഷവുമാണ് ജോണ്‍ എബ്രഹാം ചെയ്തത്.