ഡോണള്‍ഡ് ട്രംപ് അങ്ങനെ അമേരിക്കയുടെ പ്രസിഡന്റായി. സന്തോഷിക്കുകയാണ് വേണ്ടത്. അമേരിക്കയില്‍ ട്രംപ്. ഇന്ത്യയില്‍ മോദി. കേരളത്തില്‍ പിണറായി. നല്ല ലൈന്‍ അപ്പാണ്. ട്രംപിന്റെ വരവിനെ തിരുവാ എതിര്‍വാ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഹിലറിയെങ്ങാനുമായിരുന്നെങ്കില് ഭയങ്കര ബോറായിപ്പോയേനെ. അവര്‍ ഓരോ സന്ദര്‍ഭത്തിലും എന്തു പറയുമെന്നും എങ്ങനെ പെരുമാറുമെന്നും നമുക്ക് ഏതാണ്ടൊക്കെ ഊഹിക്കാം. ഇതങ്ങനല്ലല്ലോ. ഈ ചങ്ങാതി അടുത്ത സെക്കന്റില്‍ എന്തു ചെയ്യുമെന്ന്, എന്തു പറയുമെന്ന് ആര്‍ക്കും അറിയില്ല. അയാള്‍ക്കു പോലും
ട്രംപ് ഒരു തരംഗമാണ്. ട്രംപിനെപ്പോലുള്ളവര്ക്കേ ഇപ്പോള്‍ വിലയുള്ളു. അവര്‍ക്കേ ശ്രദ്ധ കിട്ടു.