കച്ചിത്തുരുമ്പ്

SHARE

സോളര്‍ കേസില്‍ സര്‍ക്കാരിന് വര്‍ണക്കടലാസില്‍ പൊതിഞ്ഞുകിട്ടിയ മൂന്നാലുകെട്ടുകളുണ്ടല്ലോ. അതിനുള്ളിലെ റിപ്പോര്‍ട്ടിനെകുറിച്ച് വീണ്ടും നിയമോപദേശം തേടും. അങ്ങ് ഡല്‍ഹിയില്‍ പിടിപാടുള്ള അരിജിത് പസായത്തോ നന്ദഗോപാല്‍ മാരാരോ ആരെങ്കിലുമായിരിക്കും ഉപദേശികള്‍. അവസാനം നിമിഷംവരെ പിടിച്ചുനില്‍ക്കുന്ന ആ ഉമ്മന്‍ചാണ്ടിക്ക് ഇതൊക്കെ കാണുമ്പോള്‍ കിട്ടുന്ന സന്തോഷമുണ്ടല്ലോ. പറഞ്ഞറിയിക്കാന്‍ വയ്യ. 

ആ വന്‍നേട്ടത്തിനുവേണ്ടിയാണ് ഇനി പിണറായി വിജയന്‍റെ യാത്ര. അതിനുവേണ്ടി ഏതറ്റംവരെയും പോകും. പക്ഷെ, ആ കുമ്മനത്തിന്റെ യാത്ര തകര്‍ക്കാന്‍ കാട്ടിയ ഉല്‍സാഹമൊന്നും മതിയാവില്ല. നല്ലോണം കഷ്ടപ്പെടേണ്ടിവരും. അതിന് തുടക്കമെന്നൊണം അമിത് ഷാജിയുടെ വെല്ലുവിളി പിണറായി വിജയനും കോടിയേരിയും സ്വീകരിച്ചുകഴിഞ്ഞു. വികസനത്തിന്റെ പേരില്‍ പരസ്യചര്‍ച്ച ആരംഭിക്കുകയാണ്. 

MORE IN Thiruva Ethirva
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.