E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കാണാതെപോയത് തിരിച്ചുകിട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പിണറായി മലകയറിയതോടെ അമിത് ഷാജി ഡല്‍ഹിയില്‍ നിന്ന് നാട്ടില്‍ പറന്നിറങ്ങിയിട്ടുണ്ട്. അന്ന് കണ്ണൂരില്‍ നടന്ന് നടന്ന് ക്ഷീണിച്ചപ്പോള്‍ മുങ്ങിയ ആളാണ്. പിന്നെ പൊന്തുന്നത് ദാ ഇപ്പോ ബിജെപിയുടെ ജനരക്ഷായാത്രയുടെ സമാപനത്തിനാണെന്ന് മാത്രം. അതേതായാലും നന്നായി ഇനി നടക്കാനൊന്നും ഇല്ലല്ലോ. അല്ലെങ്കിലും അവസാനനേരത്ത് പ്രത്യക്ഷപ്പെട്ട് വല്ലതും ചെയ്താലേ ക്രെഡിറ്റ് വല്ലതും കിട്ടൂ. തല്‍ക്കാലം ജനരക്ഷാ യാത്ര എന്നുംപറഞ്ഞ് ഇറങ്ങിത്തിരിച്ചിട്ട് അവസാനം ഷാജി വന്നതുകൊണ്ട് കുമ്മനവും കൂട്ടരും എങ്കിലും രക്ഷപ്പെട്ടല്ലോ എന്നോര്‍ത്ത് സമാധാനിക്കാം. 

ജനങ്ങളെ രക്ഷിക്കാനൊക്കെയാണ് നാടുചുറ്റി നടക്കുകയും ക്ഷീണിക്കുമ്പോള്‍ കാറില്‍ കയറി പോവുകയും ഒക്കെ ചെയ്തതെങ്കിലും കുമ്മനം ആകെ പെട്ടുപോയി എന്നതാണ് യാത്രയുടെ ആകെത്തുക. ഉത്തരേന്ത്യയില്‍ നിന്നൊക്കെ ഇറക്കുമതി ചെയ്ത നേതാക്കളൊക്കെ ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞ് തിരിച്ചുപോയി. പറഞ്ഞതിന്റെ അര്‍ഥം പിടികിട്ടാതെ അവരെയൊക്കെ അവരവരുടെ വീട്ടില്‍ പോയി കണ്ട് കാര്യം തിരക്കാനിരിക്കുകയാണ് കുമ്മനംജി. ആദ്യം യോഗിയുടെ വീട്ടില്‍ പോകും. അതുകഴിഞ്ഞ് സരോജ പാണ്ഡേയെ കാണണം. എന്നിട്ടുവേണം അവരൊക്കെ ഇവിടെവന്ന് എന്തുകുന്തമാണ് പറഞ്ഞത് എന്നു നേരിട്ട് മനസിലാക്കാന്‍. പോവുമ്പോള്‍ വി.മുരളീധരനെക്കൂടി കൂട്ടിക്കോണം.