ബിജെപിയുടെ മിന്നല്‍ താരം കെ സുരേന്ദ്രനാണ് ഇനിയുള്ള ഭാഗത്തെ താരം. സുരേന്ദ്രനുള്‍പ്പെടെയുള്ള ബിജെപിക്കാര്‍ക്ക് ഇപ്പോള്‍ കേരളത്തിലെ ഒന്നാം നമ്പര്‍ ശത്രു തോമസ് ഐസക്കാണ്. നോട്ടുനിരോധനത്തിന് ശേഷം അങ്ങനെയാണ്
അങ്ങനെയൊന്നും പറയരുത്. ജി സുധാകരന് പോലും ഐസക്കിന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തിട്ടില്ല. ഇങ്ങനെ ഐസക്കിനെ വിമര്‍ശിക്കാന്‍ എന്താണ് പ്രകോപനം ?
അപ്പോള്‍ ഒരാഴ്ചകക്കകം ഈ കള്ളപ്പണത്തിന്റെ കണക്ക് അറിയാം എന്നാണ് സുരേന്ദ്ര മോദി പറയുന്നത്. എന്നുവച്ചാല്‍ ഡിസംബര്‍ 31ന് നോട്ട് തിരിച്ചു നല്‍കേണ്ട ദിവസം അവസാനിച്ചു.ജനുവരി ഏഴാം തീയതിയാവുമ്പോള്‍ ഒരാഴ്ച. പോട്ടെ ഒരു മൂന്നു ദിവസം കൂടെ കൊടുക്കാം. പത്താം തീയതി കണക്ക് കൊണ്ടുവരുമെന്ന് കരുതാം. ഇനി പറ്റിയില്ലെങ്കിലും സുരേന്ദ്രന് വിഷമിക്കുകയൊന്നും വേണ്ട. സാക്ഷാല്‍ നരേന്ദ്ര മോദി പറയുന്ന ദിവസവും തീയതിയും പാലിക്കുന്നില്ല. പിന്നെയാണ് സുരേന്ദ്രന്