തില്ലങ്കേരിയില്‍ തോളത്തെടുത്തുവച്ച് കടി മേടിച്ച പാമ്പിന്‍റെ വിഷമിറക്കല്‍...!

പടക്കം സൗണ്ട് കേള്‍ക്കുമ്പോള്‍ വിഷു ആണോ എന്ന് പൊതുവെ ചോദിക്കുന്നതുപോലെ കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ  തെക്കുവടക്ക് ജാഥ കണ്ടാല്‍ തിരഞ്ഞെടുപ്പായോ എന്ന് മലയാളി  ചോദിച്ചുപോകും. കാരണം അപ്പോള്‍ മാത്രമാണല്ലോ വോട്ടര്‍മാരുടെ പവര്‍ രാഷ്ട്രീയക്കാര്‍ക്ക് തെല്ലെങ്കിലും ഓര്‍മവരുന്നത്. നികുതികൊണ്ട് പൊള്ളിച്ച ശേഷം സോപ്പും തൈലവും പുരട്ടാന്‍ നൈസായിട്ട് പര്യടനത്തിനിറങ്ങും.  തലസ്ഥാനത്തുനിന്ന് കാസര്‍കോട്ടേക്കുള്ള  എംവി ഗോവിന്ദന്‍റെ പോക്ക് കണ്ടപ്പോള്‍ എല്ലാവരും അമ്പരന്നു. കാരണം തിരഞ്ഞെടുപ്പൊന്നും പടിവാതിലിലില്ല. പിന്നെ എന്തിനാണ് ഈ ഇറങ്ങിപ്പുറപ്പെട്ടത്. സിംപിളാണ് ഉത്തരം. പാര്‍ട്ടിയുടെ തലപ്പത്ത് മാഷെത്തി. പക്ഷേ വലിയ പബ്ലിസിറ്റിയൊന്നുമില്ല. എങ്ങനെ കിട്ടാന്‍. പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം പിണറായി എന്ന സൂര്യനു ചുറ്റുമാണല്ലോ കറങ്ങുന്നത്. ഉപഗ്രഹങ്ങളെ ആര് ഗൗനിക്കാന്‍ അതുകൊണ്ട് വണ്ടിതെള്ളാന്‍ ഒരുത്തന്‍റെയും സഹായം വേണ്ട എന്ന ലൈനില്‍ മാഷിറങ്ങി. അപ്പോള്‍ മാഷിനൊപ്പം നമ്മളും ഇറങ്ങുകയാണ്.