തിരിച്ചു കിട്ടിയ മന്ത്രിപ്പണി; എന്ത് പ്രഹസനമാണ് സജീ..!

അങ്ങനെ 2022 അതിന്‍റെ വഴിക്കുപോയി. 2022 ല്‍ ചിരിപ്പിച്ചവരൊക്കെത്തന്നെ 2023 ലും ചിരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഇക്കൊല്ലത്തെ ആദ്യ എപ്പിസോഡിലേക്ക് കയറുകയാണ്. കഴിഞ്‍ വര്‍ഷം മുറ്റത്തും പറമ്പിലും അവതരിച്ച  മഞ്ഞക്കുറ്റി ഇവിടെത്തന്നെ ഉണ്ട്. അതിന്‍എറ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ല. കയ്യാലപ്പുറത്തെ തേങ്ങ എന്നതിനു പകരം കൈയ്യാല സൈഡിലെ മഞ്ഞവിപ്ലവം എന്നു വേണമെങ്കില്‍ തല്‍ക്കാലം വിളിക്കാം. അപ്പോ ഐശ്വര്യമായിട്ട് തുടങ്ങാം. തുരുവാ എതിര്‍വാ 2022 ല്‍ പോയിട്ട് 2023 ല്‍ തിരിച്ചെത്തിയ ഒരാളുണ്ട്. സജി ചെറിയാന്‍. കഴിഞ്ഞ വര്‍ഷം ഭരണഘടനയെ അവഹേളിച്ചതിന് പണിപോയി. ഇക്കൊല്ലം പണി തിരിച്ചുകിട്ടി. മല്ലപ്പള്ളിയില്‍ വെറുതെ ഒരു പ്രസംഗത്തിനായി അന്നത്തെ സജി മന്ത്രിയെ സംഭാടകര്‍ വിളിച്ചു. ആറുമാസം നീളുന്ന ഒരു ജീവിത യാത്രാ വിവരണമാണ് ഇന്ന് ഉദ്ദേശിക്കുന്നത് മൈക്കിന് മുന്നില്‍ വന്ന് ഒരു ഒന്നൊന്നര നില്‍പ്പായിരുന്നു. ചാനല്‍ ക്യാമറകളൊന്നും അങ്ങനെ മുന്നിലുണ്ടായിരുന്നില്ല. പക്ഷേ കാലഘട്ടത്തിന്‍റെ അനിവാര്യത എന്ന നിലക്ക് പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പ്രസംഗം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. അതാണ് പണിയായത്. വെറുതെയല്ല ഇടതുപക്ഷം പണ്ട് ഈ കംപ്യൂട്ടറിനെയും യന്ത്ര ആധുനിക വല്ക്കരണത്തെയുമൊക്കെ എതിര്‍ത്തത്. ഇങ്ങനെ പണിവരുമെന്ന് മുന്‍കൂട്ടി കണ്ടുകാണും. എന്തായാലും സജി ചെറിയാന്‍ നിന്ന നില്‍പ്പില്‍ ഭരണഘടന ഒന്ന് വായിച്ചു. വിഡിയോ കാണാം.