സത്യം ജയിച്ചു; ജലീല്‍ തോറ്റു; അറം പറ്റിപ്പോയ കവിതയും ഡയലോഗുകളും

ജലീലുണ്ട്, ഷാജിയുണ്ട്, മുഖ്യമന്ത്രിയും കോവിഡുമുണ്ട്. പിന്നെ വഴിയേ വരുന്നതും കൈയില്‍ കിട്ടിയതും എല്ലാമുണ്ടാകും. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ആരംഭിക്കുന്നു. തിരുവാ എതിര്‍വായിലേക്ക് സ്വാഗതം. വിഡിയോ കാണാം. 

ജലീലിന്‍റെ രാജി നല്‍കുന്ന ഒരു പാഠമുണ്ട്. വലിയ ഡയലോഗൊന്നും അടിച്ച് ആളുകളെ വെറുപ്പിക്കരുത് എന്നതാണത്. ഇപി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിയുമൊക്കെ ഈ മന്ത്രിസഭയില്‍ നിന്ന് രാജി വച്ചു. അവരൊന്നും കാല്‍പനികരും കവിതാ സ്നേഹികളും പ്രഭാഷക സിങ്കങ്ങളുമൊന്നും അല്ലായിരുന്നതു കൊണ്ട് വരും തലമുറകള്‍ക്ക് അവരുടെ തന്നെ വാക്കുകളെടുത്ത് കളിയാക്കാന്‍ ഉള്ള നിക്ഷേപങ്ങളൊന്നും നടത്തിയിരുന്നില്ല. ജലീല്‍ പക്ഷേ വ്യത്യസ്തനായിരുന്നല്ലോ.