സോളര്‍ റിപ്പോര്‍ട്ട് വന്ന് ഉമ്മന്‍ചാണ്ടിയിലേക്ക് എല്ലാവരും തിരിഞ്ഞപ്പോള്‍ താന്‍ രക്ഷപ്പെട്ടെന്നാണ് മറ്റേ ചാണ്ടി, തോമസ് ചാണ്ടി കരുതിയത്. പക്ഷേ ഈ ചാണ്ടിയെ കൊള്ളേണ്ടെന്നാണ് സിപിഎമ്മിന്റെ പുതിയ തീരുമാനം. സിപിഐ പിന്നെ ഇങ്ങനെയുള്ള തീരുമാനമൊക്കെ തീരത്തേ തന്നെ അങ്ങ് എടുത്ത സ്ഥിതിക്ക് നിര്‍വാഹക സമിതി യോഗത്തില്‍ തലയാട്ടി ഓക്കെ പറയേണ്ട കാര്യമേയുണ്ടായിരുന്നുള്ളു. സിപിഎമ്മിനാണ് കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടായത്. മുഖ്യമന്ത്രി വിളിച്ച് ചാണ്ടിയെ ശാസിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ വാര്‍ത്ത പുറത്തുവിട്ടതുപോലെയുള്ള അടവുകളൊക്കെ പരീക്ഷിച്ചെങ്കിലും സംഗതി തോമസ് ചാണ്ടി കായല്‍ നികത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നില്ല എന്ന് ഇപ്പോഴാണ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതെന്ന് തോന്നുന്നു. പക്ഷേ നിയമോപദേശം വേറെ വന്നിട്ടുണ്ട്. ആ ഉപദേശകൂടി താങ്ങാന്‍ നമ്മുടെ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നുമാത്രമേ ഇനി അറിയേണ്ടതുള്ളു. മൊത്തത്തില്‍ തലങ്ങും വിലങ്ങും ഉപദേശങ്ങള്‍ കിട്ടി പണിമേടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ചാണ്ടിമാർ സ്റ്റാന്റ് വിടണം
സ്വന്തം ലേഖകൻ
MORE IN THIRUVA ETHIRVA
-
പ്രേമചന്ദ്രന് കണ്ടാല്‍ ഹോഹോ.. ഇപി കണ്ടാല്‍ ഹെഹെ; സിപിഎം കുസൃതികള്‍
-
‘ഇ.പി ബിജെപിയിലേക്ക് പോവൂല്ല.. പോവൂല്ല..’; തിരഞ്ഞെടുപ്പിലെ മഷിനോട്ടം
-
ആരു ജയിക്കും ആരു തോല്‍ക്കും? ലക്ഷണശാസ്ത്രം നോക്കി പറയാം..
-
മൈക്കിനോട് കലിപ്പടിക്കുന്ന രാഷ്ട്രീയക്കാര്‍; പോസ്റ്ററടിക്കാന്‍ കാശില്ലാ കാലം
-
മല്‍സരം ഒരു ഹരാ..; സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് ദൗത്യങ്ങള്‍..!
-
ഉഴിച്ചില്‍ പിഴിച്ചില്‍ ധാര പിന്നെ അന്തര്‍ധാരയും; ഒരു ഇപി അവസ്ഥ
RELATED STORIES
-
കുട്ടനാട് ഉപതിരഞ്ഞെടുപ്പ്; തോമസ് ചാണ്ടിയുടെ സഹോദരൻ സ്ഥാനാർഥിയാകുന്നതിൽ വിമർശനം
-
പ്രണയത്തിനായി പ്രവാസച്ചൂടിൽ പോയ തോമസ് ചാണ്ടി; സിനിമ പോലൊരു ജീവിതം
-
ലേക്ക്പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ സർക്കാരിനെരെ ആലപ്പുഴ നഗരസഭ
-
34 ലക്ഷം രൂപ പിഴയടച്ച് ലേക്പാലസ് അധികൃതർ; ലൈസൻസ് പുതുക്കി നൽകും
-
രാജിക്ക് കാരണം വക്കീലിന് പറ്റിയ അബദ്ധം; കലക്ടറുടെ ഫയൽ കണ്ട് മനംനൊന്തു: ചാണ്ടി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.