രാജിക്ക് കാരണം വക്കീലിന് പറ്റിയ അബദ്ധം; കലക്ടറുടെ ഫയൽ കണ്ട് മനംനൊന്തു: ചാണ്ടി

വക്കീലിനു പറ്റിയ അബദ്ധമാണ് മന്ത്രി സ്ഥാനത്തു നിന്നുളള തന്‍റെ രാജിയില്‍ കലാശിച്ചതെന്ന് മുന്‍ മന്ത്രി തോമസ്ചാണ്ടി. ഇനി മന്ത്രിയാവാന്‍ ഒട്ടും ആഗ്രഹമില്ലെന്നും സുഖമുളള പണിയല്ല മന്ത്രി സ്ഥാനമെന്നും ചാണ്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി-എന്‍സിപി ലയനത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിയെ എതിര്‍കക്ഷിയാക്കിയത് അബദ്ധമായെന്നാണ് തോമസ്ചാണ്ടിയുടെ തിരിച്ചറിവ്. തനിക്കെതിരെ കലക്ടർ എഴുതിവച്ച ഫയൽ കണ്ട് മനസ് നൊന്താണു മന്ത്രിസ്ഥാനം രാജിവച്ചത്. രാജിക്കു സാഹചര്യമുണ്ടായതു തന്റെ വക്കീലിനു പറ്റിയ ഒരു പിഴവുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ കേസുളളതിനാലാണ് രാജിവച്ചതെന്ന വിമര്‍ശനം തെറ്റാണെന്നും ചാണ്ടി പറയുന്നു. 

ഇനി മന്ത്രി സ്ഥാനത്തേക്കെത്തുമോ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.

എന്‍സിപിയില്‍ ലയിക്കാന്‍ ആര്‍.ബാലകൃഷ്ണപിളള നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് ബി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.