ഉറക്കമുണർന്ന സഖാക്കൾ

ഡിവൈഎഫ്ഐ നേതാക്കളും എംഎന്‍എമാരുമായ ഷംസീറും സ്വരാജും മാധ്യമങ്ങളെ കണ്ടകാര്യം അറിഞ്ഞല്ലോ അല്ലേ. കുറെക്കാലമായി ഈ വഴിക്കൊന്നും വരാത്ത സഖാക്കളാണ്. നാട്ടില്‍ ഇപ്പോള്‍ അവകാശ സമരങ്ങളും അഴിമതിയും ഒന്നും തീരെ നടക്കുന്നില്ലെന്നാണ് അവരുടെ വിചാരം. സോളര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചതോടെയാണ് പഴയ സമരാവേശം തിരയടിച്ചെത്തിയത്. ഉടനെ മാധ്യമങ്ങളെ കാണാമെന്നങ്ങ് വച്ചു.

ഷംസീര്‍ പറഞ്ഞുവരുന്നത് കരുണാകരനെക്കുറിച്ചൊക്കെ ആയിരിക്കും. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ ഉറക്കം കളഞ്ഞത് അതൊന്നുമല്ലെന്നാണ് അദ്ദേഹം പറയുന്നത്. അത് ഒരു ബ്ലാക്ക് മെയിലാണ്. ആരാ എന്താണ് എന്നൊക്കെ പിന്നെ പറയും.

ഈ പ്രസ് മീറ്റില്‍ സുധീരനല്ല എന്നാണ് ഉത്തരം. പുതിയ പ്രസ് മീറ്റില്‍ ബാലകൃഷ്ണപിള്ള അല്ല എന്നാണ് ഉത്തരം. ഇങ്ങനെ പോയാല്‍ കുറച്ചുദിവസത്തിനുള്ളില്‍ ആളെ പിടികിട്ടിയിരിക്കും.