ഇനി കുറച്ച് ചരിത്രപഠനമാണ്. എന്നുവച്ചാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ചില ഏടുകള്‍. രണ്ട് അധ്യാപര്‍. ആര്യാടന് മുഹമ്മദും, പി.ജയരാജനും. ഒരു കാര്യം ആദ്യമേ പറയട്ടെ സംശയം ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല. കേട്ട് പഠിച്ചോണം. അത്രതന്നെ. കോണ്‍ഗ്രസുകാര്‍ക്ക് കൈയ്യടിക്കാനും സിപിഎമ്മുകാര്‍ക്ക് കൂവാനും അവസരമുണ്ട്. അവനവന് തോന്നുന്നതുപോലെ പെരുമാറാം.
ഇതൊക്കെ കേട്ട് പൊട്ടിച്ചിരിക്കുന്ന കൂട്ടമുണ്ടല്ലോ, ബിജെപി. അവര്‍ക്കിട്ട് വരുന്നേയുള്ളു. അല്ലാതെ ആര്യാടന്റെ ചെലവില്‍ അങ്ങനെയാരും കമ്മ്യൂണിസ്റ്റുകാരെ കൂവിതോല്പ്പിക്കണ്ട എന്നാണ് ആര്യാടന് തന്നെ പറയുന്നത്. ഒരേസമയം കോണ്‍ഗ്രസുകാര്‍ക്കും ഇതൊരു സുവര്‍ണാവസരമാണ്. വല്ലതുമൊക്കെ തടയും. ചെന്നിത്തലയും ഹസനുമൊക്കെ ആര്യാടന് മാഷിന്റെ ക്ലാസ് റെക്കോര്‍ഡ് ചെയ്ത് ഇടക്കിടെ കേള്‍ക്കുന്നത് ഈ നാടിനും കോണ്‍ഗ്രസിന് ഗുണം ചെയ്യും.
ഇപ്പോള്‍ ഒരു സമനില കൈവന്നല്ലോ. അങ്ങനെയായാല്‍ ക്ലാസിന്റെ ടൈം ബ്രേക്കറിലേക്ക് കടക്കാന്‍ സമയമായി എന്നാണ്. അവിടെ രണ്ടുകൂട്ടരേയും ഒരുപോലെ നേരിടും. നടുവില്‍ പക്ഷേ കോണ്‍ഗ്രസായിരിക്കും. അവരാണ് റഫറി. ബിജെപിക്ക് കൂവാനുള്ള അവസരമാണ്, പക്ഷേ തിരിച്ചുതല്ലുകിട്ടിയാല് ആര്യാടന് സാറ് ഉത്തരവാദിയായിരിക്കില്ല എന്നുമാത്രം.