ഇന്നലെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒരുപാട്് സംസാരിച്ച മുകേഷ് , ഗണേഷ് എന്നിവര്‍ക്ക് കണക്കിന് കിട്ടി. അതിലും കൂടുതലായിരുന്നു മിണ്ടാതിരുന്ന മമ്മൂട്ടിക്കും മോഹന്‍ലാലിനും. ഇത് വലിയ കഷ്ടമായിപ്പോയി. മിണ്ടിയാലും കുഴപ്പം.മിണ്ടിയില്ലെങ്കിലും കുഴപ്പം. വേണ്ടത്ര മിണ്ടാത്ത ഇന്നസെന്റു മുതല്‍ തുടങ്ങണം. ഇവര്‍ക്ക് രണ്ട് കിട്ടേണ്ടത് അത്യാവശ്യമാണ്. ചിലപ്പോള്‍ മൗനവും കുറ്റകരമാണ്. അതിനും വേണം ശിക്ഷ
ബിന്ദു കൃഷ്ണയും അതുപോലെയുള്ളവരും ഒരു കാര്യം ഇനിയെങ്കിലും മനസിലാക്കണം. ഈ സിനിമാക്കാര് സാധാരണ പ്രതികരിക്കുന്നത് ആര്‍ക്കും ദോഷമില്ലാത്ത കാര്യങ്ങളിലാണ്. എന്നുവച്ചാല്‍ പ്രത്യേകിച്ച് ആരെയും വെറുപ്പിക്കാത്ത, പൊതുസമ്മതിയുള്ള കാര്യങ്ങളില്‍. എന്നുവച്ചാല്‍ ഈ റോഡിലെ കുഴിയടക്കണം, പച്ചക്കറി കൃഷി കൂട്ടണം, കൊതുകിനെ കൊല്ലണം തുടങ്ങിയ വിഷയങ്ങളില്‍. അല്ലാതെ വിരലുകള്‍ ചൂണ്ടുമ്പോള്‍ ആര്‍ക്കെങ്കിലും വേദനിക്കുമെന്നു തോന്നിയാല്‍ പിന്നെ ഒന്നു ചവിട്ടിപ്പിടിക്കും. കോടികള്‍ മുടക്കിയുള്ള ബിസിനസ്സാണേ. സൂക്ഷിച്ച് കളിക്കണം