ഡിസിപിക്ക് പറ്റിയ കമ്പനി തന്നെ ഡിജിപി കൊടുത്തിട്ടുണ്ട്. ആകെ ഒരു പ്രശ്നം ഡിസിപി അടിച്ച സീനിന്റെ ഇടയില്‍ പൊതുവൈപ്പിലെ ലാത്തിച്ചാര്‍ജ് കൂടി മാധ്യമങ്ങള്‍ കാണിച്ചു എന്നുള്ളതാണ്. അല്ലാതെ സ്ത്രീകളെയും കുട്ടികളെയുമൊന്നും തല്ലിച്ചതച്ചതല്ല.
പക്ഷേ നമ്മുടെ പൊലീസിനെ സമ്മതിക്കാതെ തരമില്ല. പ്രധാനമന്ത്രിവരുന്നതിന് തീവ്രവാദ ഭീഷണി ഉണ്ടായതുകൊണ്ട് അതിനെ ലാത്തികൊണ്ട് നേരിട്ട് അടിച്ചോടിച്ചതിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. തീവ്രവാദത്തെ നേരിടാന്‍ ആഗോളതലത്തില്‍ തന്നെ അമേരിക്കയുടെ നേതൃത്വത്തില്‍ പുതുപുത്തന്‍ ആയുധങ്ങള്‍ കണ്ടുപിടിക്കുന്നതിനിടയിലാണ് ഇവിടെ നമ്മുടെ പൊലീസ് ലാത്തികൊണ്ട് ഭീഷണിയെ തുരത്തിയത്. സമ്മതിക്കണം.