കോണ്‍ഗ്രസില്‍ അംഗത്വം കൊടുക്കുന്ന സമയമാണിത്. കെപിസിസി താല്‍ക്കാലിക അധ്യക്ഷന്‍ എംഎം ഹസ്സന് അംഗത്വ വിതരണം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് വെറുമൊരു ആള്‍ക്കൂട്ടമാണെന്ന് ഇനിയാരും പറയരുത്. അതിന് മെമ്പര്‍ഷിപ്പ് ഫോമൊക്കെയുണ്ട്. ബിജെപിയെപ്പോലെ മിസ്സ് കോളടിച്ചുള്ള പരിപാടിയുമല്ല. നേതാക്കള്‍ നേരിട്ട് വന്ന് അംഗത്വം കൊടുക്കും. അംഗത്വ ഫീസ് കൈയില്‍ കൊടുത്താല്‍ മതി
പുതിയ കുറേ അംഗങ്ങളെ ഇങ്ങനെ ചേര്‍ത്തിട്ട് എന്തു കാര്യമാണ്. കോണ്‍ഗ്രസായി ഇരുന്നിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് പണ്ടേ കോണ്ഗ്രസുകാരായവര് പറയുന്നു
സലീംകുമാറിനെപ്പോലുള്ളവരെ പരിഗണിക്കാതിരുന്നിട്ട് ഇനി ആരെ പാര്ട്ടിയംഗമാക്കിയിട്ടെന്തു കാര്യം. ? ഒരു ടിക്കറ്റ് കൊടുത്ത് ജയിപ്പിച്ച് ആ നിയമസഭയിലെങ്ങാനും കൊണ്ടിരുത്തിയിരുന്നെങ്കില് പൊളിച്ചേനെ സലീംകുമാര്‍ ബ്രോ. തിരുവാ എതിര്വായ്ക്കും കിട്ടിയേനെ ധാരാളം. കെ എസ് യു ക്യാമ്പില്‍ സലീംകുമാറടിച്ച ഈ ബാഹുബലി ഡയലോഗ് കേട്ടാല്‍ പിണറായി പോലും ചിരിച്ചു പോകും
ഇതൊക്കെ കേട്ട് കയ്യടിക്കാന്‍ കോണ്‍ഗ്രസുകാരുണ്ടാകും. പക്ഷേ സലീംകുമാറിന്റെ കൂടെ നില്ക്കാനാരും ഉണ്ടാകില്ല. അതാണാ പാര്‍ട്ടി. അത് മറ്റാരെക്കാളും നന്നായി സലീംകുമാറിനുമറിയാം
എന്നിട്ടും എംഎം ഹസന് പറയുന്നത് കോണ്‍ഗ്രസ് ബിജെപിയെ പോലെ ആകണം എന്നാണ്. സ്വന്തം ശക്തി കണ്ടെത്താനറിയാത്തവര് എന്തു ചെയ്തിട്ട് എന്തിനാ?