തോക്ക് സ്വാമിയും മോചിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ആള് തോക്കിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കില്‍ ഈയിടയായി തോക്കില്ലാതെയാണ് നടക്കുന്നത് എന്നാണ് സ്വാമി തന്നെ പറയുന്നത്. പക്ഷേ സ്വാമി കേരള പൊലീസിന്റെ ഒരു അവശ്യവസ്തുവാണെന്ന് ഇന്നാണ് ലോകത്തിന് ബോധ്യപ്പെട്ടത്.
ജിഷ്ണു സമരം ഒത്തുതീര്‍ന്നത് നമ്മുടെ ഒക്കെ അറിവില്‍ പലരുടേയും ഇടപെടല്‍ കൊണ്ടാണെന്നാണല്ലോ. എന്നാല്‍ അങ്ങനെയല്ല. പിണറായി തന്നെയാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ മൂലം പ്രതിച്ഛായ നഷ്ടപ്പെടുന്നവര്‍ ക്ഷമിക്കണം. തിരുവാ എതിര്‍വാ ഉത്തരവാദിയായിരിക്കില്ല.