കെ.എം.ഷാജഹാനെ അറിയില്ലേ എന്നേ മുഖ്യമന്ത്രി ചോദിച്ചുള്ളു. എല്ലാവര്ക്കും അറിയാം. വിഎസ് പ്രതിപക്ഷ നേതാവായ കാലത്തും തുടങ്ങിയ ബന്ധമാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയൊക്കെയായിരുന്നു. പക്ഷേ എന്തുചെയ്യാം ലാവ്്്ലിനില് പിണറായിക്കെതിരെ ലേഖനമെഴുതി. കേസിനുപോയി. അതുകൊണ്ട് ഇപ്പോ ജയിലിലുമായി. പക്ഷേ ഇതും കോമഡിയായി കണ്ടാമതി. കമ്മ്യൂണിസ്റ്റ് ഭരണകൂടം പൗരന് പൊലീസ് സംരക്ഷണം നല്‍കിയതാണെന്ന രീതിയില്‍ തിരുത്തി വായിക്കാന്‍ അപേക്ഷ. എന്നുവച്ചാല്‍ നിയമപരീക്ഷ എഴുതാന്‍ പോകുന്ന ഒരു വിദ്യാര്‍ഥിക്ക് പൊലീസ് ചുറ്റും നിന്ന് നിയമസഹായം ചെയ്തു കൊടുത്തു എന്ന് മാത്രം.