തുഷാര്‍ വെള്ളാപ്പള്ളിക്ക് എന്തൊക്കെയോ തടഞ്ഞ മട്ടുണ്ട്. ഇന്ന് ഡല്‍ഹിയിലെത്തി അമിത് ഷായെ കണ്ടിരുന്നു. വല്യ കഷ്ടമാണ് ഈ ബിഡിജെഎസിന്റെ കാര്യം. എന്തൊക്കെ തരാമെന്ന് പറഞ്ഞാണ് ബിജെപി കൂടെക്കൂട്ടിയത്. നടേശന് മുതലാളിക്ക് സംഗതി മണത്തു. അതുകൊണ്ട് അങ്ങേര് വേറെ വഴിക്കാണ്. തുഷാറിന് പക്ഷേ ഇപ്പോഴും പ്രതീക്ഷയാണ്.
എന്തുവന്നാലും പ്രതീക്ഷ കൈവിടരുത്. ഇനിയിപ്പോ 15 ദിവസത്തേക്ക് സ്വപ്നം കാണാം. എന്നിട്ടും കിട്ടിയില്ലെങ്കില്‍ അപ്പോഴല്ലേ എന്ന നിലപാടാണ് തുഷാറിനെ മുന്നോട്ട് നയിക്കുന്നത്. അത് ആര്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ്. എന്‍ഡിഎയില്‍ വേദനിക്കുന്ന മറ്റ് പാര്‍ട്ടികളെയൊക്കെ ആശ്വസിപ്പിക്കാനുള്ള ചുമതല കൂടി അമിത് ഷാ തുഷാറിനെ ഏല്‍പ്പിച്ചതായാണ് അറിവ്. മറ്റാരുമല്ല തുഷാര്‍ തന്നെ പറഞ്ഞതാണ്.