ദൈവമേ കൈതൊഴാം കേക്കുമാറാകണം- ട്രയിലർ കാണാം

ജയറാമിനെ നായകനാക്കി സലിം കുമാര്‍ ഒരുക്കുന്ന ചിത്രം ദൈവമേ കൈതൊഴാം കേക്കുമാറാകണം എന്ന ചിത്രത്തിന്റെ ട്രയിലറെത്തി. ചിത്രം ജനവരി പന്ത്രണ്ടിന് തിയറ്ററുകളിലെത്തും. കുടുംബപശ്ചാത്തലത്തില്‍ നര്‍മത്തിന് പ്രധാന്യം നല്‍കിയാണ് സലിംകുമാര്‍ ജയറാം ചിത്രമെത്തുന്നത്. ആദ്യവസാനം ചിരിക്കാഴ്ചയെന്നതുതന്നെയാണ് ട്രയിലര്‍ നല്‍കുന്ന സൂചന. 

ജയറാമിനൊപ്പം അനുശ്രീ, ശ്രീനിവാസന്‍, നെടുമുടിവേണു, ഇന്ദ്രന്‍സ്, സുരഭിലക്ഷ്മി തുടങ്ങി വന്‍താരനിരയും അണിനിരക്കുന്നു. പ്രയാഗമാര്‍ട്ടിനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറിലാണ് നിര്‍മാണം. കറുത്ത ജൂത്തന്‍, കംപാര്‍ട്ട്മെന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിംകുമാര്‍ ഒരുക്കുന്ന ചിത്രമാണ് ദൈവമേ കൈതൊഴാം കേക്കുമാറാകണം.