ക്രിസ്മസിന് കൂടുതൽ മധുരവുമായി ശ്രേയക്കുട്ടിയുടെ പാട്ട്

ശ്രേയ ജയദീപ് പാടിയ ക്രിസ്മസ്ഗാനം പ്രേഷക ശ്രദ്ധനേടുന്നു. സമൂഹമാധ്യങ്ങളില്‍ തരംഗമായിമാറിക്കഴിഞ്ഞിരിക്കുകയാണ് ഈ ഗാനമിപ്പോള്‍. ശ്രേയയുടെ സ്വരമാധുരിയാണ് പാട്ടിന്റെ മുഖ്യആകര്‍ഷണമെന്ന് ഗാനത്തിന്റെ സംഗീതസംവിധായകന്‍ ഹരിഷ് ശ്രീഹരി പറയുന്നു. ഗാനരചന നിര്‍വഹിച്ച ഷൈന്‍ ജോണ്‍ സമീപിക്കുമ്പോള്‍തന്നെ ശ്രേയയെക്കൊണ്ട് ഈഗാനം പാടിക്കണമെന്ന് ഹരിഷ് ശ്രീഹരി നിശചയിച്ചിരുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ശ്രേയയെ സമീപിച്ചത്. 

സംഗീതത്തില്‍ ബിരുധാനന്തര ബിരുദം നേടിയ ഹരീഷ് ഇതിനകം നിരവധി ആല്‍ബങ്ങള്‍ക്ക് ഈണം പകര്‍ന്നു. അതിലേറേയും ഓണപ്പാട്ടുകളായിരുന്നു. കച്ചേരികളിലും സജീവമായ ഹരിഷിന്റെ അടുത്തലക്ഷ്യം സിനിമയാണ്.