മുഹമ്മദ് റഫിക്ക് കോഴിക്കോടിന്റെ ഗാനാഞ്ജലി

അനശ്വരമായ പാട്ടുകളിലൂടെ വിഖ്യാത ഗായകന് മുഹമ്മദ് റഫിക്ക് കോഴിക്കോടിന്റെ ഗാനാഞ്ജലി. മുപ്പതിയേഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിലൊരുക്കിയ ഗാനസന്ധ്യ റഫിയോടുള്ള കോഴിക്കോടിന്റെ മുഹബത്തിന്റെ നേര്‍ സാക്ഷ്യമായി.

ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച പുരുഷ ശബ്ദം മാഞ്ഞിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ജനമനസുകളില്‍ ജീവിക്കുന്നതിന്റെ തെളിവായിരുന്നു 

കോഴിക്കോട് ബീച്ച്. മുഹമ്മദ് റഫിയുടെ പല കാലങ്ങളിലെ പാട്ടുകളില്‍ പ്രായവ്യത്യാസമില്ലാതെ ജനക്കൂട്ടം ലയിച്ചു ചേര്‍ന്നു. ചിലര്‍ ഗായകര്‍ക്കൊപ്പം താളം പിടിച്ച് ഓര്‍മ്മകളില്‍ മുഴുകി. സംവിധായകന്‍ ഹരിഹരന്‍ അനുസ്മരണം ഉല്‍ഘാടനം ചെയ്തു .

മുംബൈയില്‍ നിന്നെത്തിയ ഷക്കീല്‍ അഹമ്മദെന്ന ഗായകന്‍ അനശ്വര ഗാനങ്ങളിലൂെട ഒഴുകി നടന്നു. ഇടയ്ക്ക് പുതു തലമുറയിലെ റഫി ആരാധകരും സ്റ്റേജിലെത്തി.മുഹമ്മദ് റഫി ഫൗണ്ടേഷന്‍റെ നേതൃത്വത്തിലായിരുന്നു അനുസ്മരണം