നാടിന് അഭിമാനമായി സിദ്ധാര്‍ഥ് പുല്ലേരി; ചെറു പ്രായത്തിലെ സംഗീത മികവ്

ചെറിയ പ്രായത്തിൽ തന്നെ കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും മികവു തെളിയിച്ച ഗായകൻ. കണ്ണൂർ പയ്യന്നൂരിലെ കോറോം സ്വദേശി സിദ്ധാര്‍ഥ് പുല്ലേരി. നവരാത്രി 2020 സംഗീത മത്സരത്തിലെ വിജയിയാണ്. കൊൽക്കത്തയിലെ പ്രസിദ്ധമായ താൽ-സെൻ അക്കാദമി സംഘടിപ്പിച്ച ഓൺലൈൻ സംഗീത മത്സരത്തിലും ഒന്നാമതെത്തി നാടിന് അഭിമാനമായി. ഹിന്ദുസ്ഥാനി സംഗീത ശാഖയിലെ ഖയാൽ വിഭാഗത്തിലായിരുന്നു നേട്ടം. ഏഴു വയസുമുതൽ സംഗീതം പഠിക്കുന്നു. പിതൃസഹോദരനായ പ്രശസ്ത കർണാടക സംഗീതജ്ഞൻ പി വി അജയ് നമ്പൂതിരി ഗുരുവാണ്.