ഇവരാണ് മരടിലെ പൊളി മച്ചാന്മാർ; തകർത്തവർ പറയുന്നു

'എല്ലാം തകര്‍ക്കാന്‍ എളുപ്പമാണ്....കെട്ടിപ്പൊക്കാനാണ് പാട്' എന്നാണ് പഴമൊഴി. പക്ഷെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മരടിലെ ഫ്ലാറ്റുകള്‍ തകര്‍ക്കേണ്ടിവന്നപ്പോള്‍ അതൊട്ടും എളുപ്പമാവില്ലെന്നാണ് എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ ഒരു രീതിശാസ്ത്രം പാലിച്ച് തകര്‍ത്താല്‍ എത്രവലിയ കെട്ടിടവും നിലംപൊത്തും എന്ന് തെളിയിച്ചിരിക്കുകയാണ് ചിലര്‍. അവരാണ് ഇന്ന് പുലര്‍വേളയില്‍ അതിഥികള്‍. ജെവിന്‍ ടുട്ടു അവര്‍ക്കൊപ്പം ചേരുന്നു.

ഒരു വലിയ കെട്ടിടം കണ്ടാല്‍ ഞാന്‍ ആദ്യം ചിന്തിക്കുക അത് എങ്ങനെ എളുപ്പം തകര്‍ക്കാം എന്നായിരിക്കും

കെട്ടിടം തകര്‍ക്കല്‍ ഒട്ടും എളുപ്പമല്ല. കൊച്ചിയിലെ ഫ്ലാറ്റുകള്‍ പൊളിച്ചത് വലിയ പ്ലാനിങ്ങുകള്‍ നടത്തിയാണ്. കെട്ടിടങ്ങളെ കുറിച്ച് വിശദമായി പഠിച്ചുമാണ്

കെട്ടിടങ്ങള്‍ ജനസാന്ദ്രത കൂടിയ ഇടങ്ങളിലായിരുന്നു എന്നതാണ് കൊച്ചിയിലെ പ്രധാന വെല്ലുവിളി, ഒപ്പം ചുറ്റും ജലാശയവും ഉണ്ട്. മലീനീകരണം പൂര്‍ണമായും ഒഴിവാക്കി പൊളിക്കുകയായിരുന്നു  ലക്ഷ്യം.

ഓരോ കെട്ടിടങ്ങളുടെയും ഘടന, നിര്‍മ്മിച്ച രീതി, കാലപ്പഴക്കം, ചുറ്റുപാട് ഇതൊക്കെ പരിഗണിച്ചാവും തകര്‍ക്കാന്‍ വിവിധ രീതികള്‍ ഉപയോഗിക്കുന്നത്. അതില്‍ ഒന്നാണ് ജെയിന്‍ ഫ്ലാറ്റ് തകര്‍ത്ത വെള്ളച്ചാട്ടം രീതി

കൊച്ചിയില്‍ ഏറ്റവും ബുദ്ധിമുട്ട് ഭാഷ കൈകാര്യം ചെയ്യാനായിരുന്നു. 

കെട്ടിടം പൊളിക്കലില്‍ പരിശീലിച്ച് പഠിക്കണം, അത് പഠിപ്പിക്കാന്‍ പ്രത്യേക ക്ലാസുകളോ സര്‍വകലാശാലകളോ ഇല്ല

മികച്ച ടീം സ്പിരിറ്റാണ്, നാടും വീടുമൊക്കെ മറന്നാണ് ഇത്ര അപകടകരമായ ജോലി ഞങ്ങള്‍ ഒരുമിച്ച് ചെയ്തു തീര്‍ത്തത്

കെവിന്‍ മികച്ച ടീം ലീഡര്‍ ആണ്, കെവിനൊപ്പം ഞാന്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു.

കൊച്ചിയില്‍ ഏറ്റവും ബുദ്ധിമുട്ട് ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് പൊളിക്കാനായിരുന്നു

ബാങ്ക് ഓഫ് ലിസ്ബണ്‍ ആയിരുന്നു പൊളിച്ചതില്‍ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ കെട്ടിടം,  108 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം ചുറ്റും മറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞിരുന്നു

ഒഴിവ് സമയം, കുടുംബത്തോടൊപ്പം ചെലവഴിക്കും

സ്ഫോടനത്തിലൂടെ മാത്രമല്ല െമക്കാനിക്കല്‍ ഡെമോളിഷന്‍ വഴിയും ഞങ്ങള്‍ കെട്ടിടങ്ങള്‍ തകര്‍ക്കും

ഞങ്ങള്‍ ഒന്നും നിര്‍മിക്കാറില്ല എല്ലാം തകര്‍ക്കാറേയുള്ളു