പുതുമുഖമായ അഖില്‍ പ്രഭാകറിനെ നായകനാക്കി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനംചെയ്യുന്ന ചിത്രമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. പ്രണയവും ഹാസ്യവും കോര്‍ത്തിണക്കിയെത്തുന്ന ചിത്രത്തില്‍ ശിവകാമി അനന്തനാരായണന്‍, സോനു എന്നിവരാണ് നായികമാര്‍. എം.ജയചന്ദ്രന്റെ ഈണത്തില്‍ യേശുദാസ്, ശങ്കര്‍ മഹാദേവന് , ശ്രേയ ഘോഷല്‍, എം.ജി.ശ്രീകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ചിത്രത്തിലെ നായകന് അഖില്‍ പ്രഭാകറും നായിക ശിവകാമി അനന്തനാരായണനുമാണ് ഇന്ന് പുലര്‍വേളയില്‍ അതിഥികളായി എത്തുന്നത്