സിനിമ ജീവിതചര്യയാക്കിയതിന്റെ പതിനെട്ടാം വർഷം പതിനെട്ടാംപടി; വിശേഷങ്ങളുമായി സംവിധായകൻ

പതിനെട്ടില്‍ എത്തുന്ന കുറേപ്പേരുടെ സ്വപ്നസാക്ഷാത്കാരമാണ് പതിനെട്ടാം പടിയെന്ന സിനിമ. സിനിമ ജീവിതചര്യയാക്കിയതിന്റെ പതിനെട്ടാം വര്‍ഷം സ്വന്തമായി വലിയ സിനിമയെന്ന ആഗ്രഹം പൂര്‍ത്തികരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍. ഇന്ന് പുലര്‍വേളയില്‍ ശങ്കര്‍ രാമകൃഷ്ണനാണ് അതിഥി. തിരുവനന്തപുരത്ത് ഞങ്ങളുടെ പ്രതിനിധി എന്‍.കെ. ഗിരീഷുമായി അദ്ദേഹം സംസാരിക്കുന്നു...