പുരസ്കാരത്തിളക്കത്തിൽ പൗളി വൽസൻ

പൗളി വല്‍സന്‍ മുഖത്ത് ചായം പൂശാന്‍ തുടങ്ങിയിട്ട് വര്‍ഷം 42 ആയി. പതിനേഴാം വയസില്‍ നാടകത്തിലൂടെ ആരംഭിച്ച അഭിനയ ‍ജീവിതം ഇന്ന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡില്‍ എത്തി നില്‍ക്കുന്നു. പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരത്തിന്റെ സന്തോഷം പങ്കിടാന്‍ ഇന്ന് പുലര്‍വേളയില്‍ അതിഥിയായിയെത്തിരിക്കുന്നതും മറ്റാരുമല്ല. പൗളി വല്‍സന്റെ വിശേഷങ്ങളിലേക്ക്.