CMRL കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ പ്രാഥമിക അന്വേഷണം പോര, എഫ്ഐആറിട്ട്, കേസെടുത്ത് തന്നെ അന്വേഷിക്കണമെന്ന കോടതിവിധി സിപിഎമ്മിന് കനത്ത തിരിച്ചടിയായി. സര്‍ക്കാരിന് ആശ്വാസവും. ഇഡി റിപ്പോര്‍ട്ട് കണ്ട് കേസെടുത്തെന്ന ആരോപണം കേള്‍‌ക്കണ്ടല്ലോ, മാത്രമല്ല ഹൈക്കോടതി പറഞ്ഞ സ്ഥിതിക്ക് കേസെടുക്കാതിരിക്കാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്യാം. അങ്ങനെ നോക്കിയാല്‍ ഹൈക്കോടതി വിധി സത്യം പറഞ്ഞാല്‍ സര്‍ക്കാരിനെ ഈ കേസില്‍ രാഷ്ട്രീയമായി സേഫ് ആക്കുകയാണ് ചെയ്തത്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും അന്വേഷണം   എന്നുപറയും പോലെ.  പ്രാഥമികാന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സ് ‍ഡയറക്ടറോട് പറയുകയും ചെയ്തു. നിയമപരമായി നേരിടും എന്ന് പതിവ് പ്രതിരോധത്തിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല സിപിഎമ്മിന്. അപ്പോ നിങ്ങള്‍ക്ക് എന്തൊക്കെ പറയാനുണ്ട്?  അത് കേള്‍ക്കാനുള്ള അരമണിക്കൂറാണിത്. കോടതി ഇടപെടലില്‍ സത്യം തെളിയുമോ?

High Court Verdict on CMRL Case Shakes Kerala Politics:

CMRL case Kerala high court orders an immediate FIR and full investigation against Pinarayi Vijayan and Muhammad Riyas, delivering a massive blow to the CPM. This crucial judicial intervention alters the political landscape of Kerala while providing an unexpected strategic advantage to the ruling administration