എറണാകുളം നഗര മധ്യത്തില്‍ കാര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് അന്‍സാര്‍. കാര്‍ യാത്രക്കാരന്‍ പരാതി നല്‍കിയപ്പോള്‍ പേരിന് ഒരു കേസെടുത്ത് പ്രതിക്ക് ജാമ്യം നല്‍കിയ പൊലീസ് നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധം കത്തുകയാണ്.
സംഗതി ചില്ലറ കേസെന്ന് പറഞ്ഞ പൊലീസ് ഇപ്പോള്‍ മാറി ചിന്തിക്കേണ്ടി വന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ മുഹമ്മദ് ആളത്ര ചെറിയ മീനല്ല. നിരവധി സമാനമായ ക്രിമിനല്‍ ഷോകള്‍ ഇയാളുടെ ഭാഗത്ത് നിന്ന് മുന്‍പുണ്ടായിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് പൊലീസ് ഇത്ര അയഞ്ഞതെന്ന് മനസിലാകുന്നില്ല.
ഇങ്ങനെ സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ എടുക്കുന്നത് കൊണ്ടാണല്ലോ പിന്നെയും പിന്നെയും ഇത്തരം ക്രിമിനല്‍ പ്രവൃത്തികള്‍ ചെയ്യുന്നത്. ഈ സംഭവത്തില്‍ നിങ്ങള്‍ പറയൂ. പൊലീസിന് വീഴ്ച പറ്റിയോ? ഇമ്മാതിരി ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ജനത്തിന് എങ്ങനെ പുറത്തിറങ്ങാനും യാത്ര ചെയ്യാനും കഴിയും. ക്രിമിനലുകളെ വളര്‍ത്തുന്നതാര് ? പൊലീസിന്റെ തിരുത്തല്‍ എങ്ങനെ വേണം?