കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച് രണ്ടാഴ്ച പിന്നിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. മുന്‍പ് പ്രതിദിന സ്ത്രീയാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 15 ലക്ഷമായി ഉയര്‍ന്നുവെന്നാണ് ഗതാഗതമന്ത്രി പറഞ്ഞത്. KSRTCയുടെ പ്രതിദിന ബാധ്യത രണ്ടര കോടിയാണെങ്കിലും ദിവസേന ഏഴ് കോടിയലധികം രൂപ സാധാരണക്കാരായ സ്ത്രീകളിലേക്ക് എത്തുന്നുണ്ടെന്നത് നേട്ടമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മറുവശത്ത് വലിയ പ്രതിസന്ധിയിലാണെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്. വരുമാനത്തിലുണ്ടായ കുറവ് ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. ഡീസല്‍ വിലവര്‍ധനയും ഇരട്ടി ആഘാതമായി. ഇതോടെ പലിയടത്തും ബസുകള്‍ സര്‍വീസ് നിര്‍ത്തിക്കഴിഞ്ഞു. ഇത് യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യമാണ് നമ്മള് സംസാരിക്കുന്നത്. സ്വകാര്യ ബസുകളുടെ പ്രതിസന്ധിക്ക് പരിഹാരമെന്താണ്?