അയോധ്യക്ഷേത്ര സംഭാവനക്കൊളളയില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്? അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ എട്ട് പ്രതികളുടെയും ക്ഷേത്ര ട്രസ്റ്റിന്റെയും അക്കൗണ്ടുകളുള്ള ഏഴ് ബാങ്കുകളിൽനിന്ന് പൊലീസ്  ബാങ്കിങ് രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. തനിക്ക് പങ്കില്ല എന്ന് ആവര്‍ത്തിക്കുന്നതല്ലാതെ ചോദ്യം ചെയ്യലില്‍ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി  ചമ്പത് റായ് ഒന്നും വിട്ടുപറഞ്ഞിട്ടില്ല. കൂടുതല്‍ പ്രതിരോധത്തിലായതോടെ  ചമ്പത് റായിയെ വിശ്വ ഹിന്ദു പരിഷത്തും തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനിടെ രാമക്ഷേത്രം സന്ദർശിക്കാൻ ഒരുങ്ങിയ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനടക്കം ഒൻപത് അംഗ സംഘത്തെ പൊലീസ് വീട്ടു തടങ്കലിൽ ആക്കിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരിനും യുപി സര്‍ക്കാരിനും പങ്കാളിത്തമുള്ള ട്രസ്റ്റിനാണ് വീഴ്ചയുണ്ടായിരിക്കുന്നത്. അതുകൊണ്ട് സത്യം കണ്ടെത്താന്‍ ഇരുകൂട്ടരും തയാറാകുമോ എന്നത് ന്യായമായ സംശയമാണ്.  നമ്മുടെ ചോദ്യം ഇതാണ്. അയോധ്യയില്‍ സത്യം തെളിയുമോ?. 

ENGLISH SUMMARY:

Ayodhya temple donation scam investigations are ongoing, with police seeking banking records and facing a lack of cooperation from key figures involved. The involvement of both central and UP governments in the trust raises questions about the commitment to uncovering the truth and resolving the Ayodhya donation irregularities.