നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തണമെന്നും അത് പരിഹരിച്ച് മുന്നോട്ടുപോകണമെന്നും കേരളത്തിലെ സിപിഎം ശരിക്കും ആഗ്രഹിക്കുന്നുണ്ടോ? താഴെ തട്ട് മുതല്‍ ഇങ്ങോട്ട് നടന്ന ചര്‍ച്ചകളില്‍, പാര്‍ട്ടി നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് നിര്‍ഭയം അഭിപ്രായങ്ങള്‍ പറഞ്ഞ സഖാക്കള്‍ നിരവധിയുണ്ട്. അതില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴി്ഞ്ഞുമാറാനാവില്ലെന്ന് കൃത്യമായി പറയുന്നുമുണ്ട്.
നിര്‍ഭയമായി പറയാമെന്ന് വെച്ച് പരിധിവിട്ടുള്ള പറച്ചിലൊന്നും ഈ പാര്‍ട്ടിയില്‍ വേണ്ട. സംസ്ഥാന സമിതിയുടെ അവലോകന രേഖ പുറത്തുവരുമ്പോള്‍ അതാണ് മനസിലാവുന്നത്. കനത്ത തോല്‍വിയില്‍ പാര്‍ട്ടി കേഡര്‍മാരെ കുറ്റപ്പെടുത്തുന്നതാണ് അവലോകനരേഖ.
രാഷ്ട്രീയ കാഴ്ചപ്പാടുകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിൽ കേഡർമാർ പരാജയപ്പെട്ടുവെന്നും ജനങ്ങളുമായുള്ള ബന്ധം വലിയ തോതിൽ കുറയുന്നത് ഗൗരവകരമായ പ്രശ്നമെന്നും അവലോകന രേഖയില്‍ പാര്‍ട്ടി വിലയിരുത്തുന്നു. എന്നാല്‍, കേഡര്‍മാര്‍ക്കെതിരായ സംസ്ഥാന സമിതി കണ്ടെത്തലില്‍ താഴെതട്ടില്‍ കടുത്ത അമര്‍ഷമുണ്ട്. സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ ശരിയായ രീതിയിലാണോ? എല്ലാം കേഡര്‍മാരുടെ കുറ്റമാണോ ? നിങ്ങള്‍ പറയൂ...