വി.ശിവന്‍കുട്ടി പറഞ്ഞത് കേട്ടല്ലോ. ചോദ്യം ചെയ്യാന്‍ വന്ന ഇ.ഡി.ഉദ്യോഗസ്ഥര്‍ ആക്രമിക്കാന്‍ വേണ്ടി അങ്ങിറങ്ങി ചെല്ലുകയായിരുന്നത്രേ. കേന്ദ്ര അന്വേഷണ ഏജന്‍സി പിണറായിയെ ചോദ്യം ചെയ്താല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെന്നിരിക്കും. അതിലെന്താണ് തെറ്റ്? പ്രതിഷേധിക്കുന്നതിനിടെ ചിലപ്പോ പിടിവിട്ട് പലതും ചെയ്തെന്നിരിക്കും. അതില്‍ തെറ്റുണ്ടോ? ഹേയ് ഒരു തെറ്റുമില്ല. ഇ.ഡി. സൂക്ഷിക്കണമായിരുന്നു. നവകേരളയാത്രയിലേക്ക് കരിങ്കൊടി കാട്ടാനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിക്കാനുള്ള അവകാശം മനസിലാക്കി അന്ന് നടത്തിയ കൂട്ടപ്പൊരിച്ചിലിന്റെ പേരെന്തായിരുന്നു എന്ന് പ്രേക്ഷകര്‍ക്ക് ഓര്‍മയുണ്ടാകുമല്ലോ.
രക്ഷാപ്രവര്‍ത്തനം. ആ സര്‍ക്കാരിലെ മന്ത്രിയാണ് ഈ പറയുന്നത്. അതുകൊണ്ട് അതിശയമില്ല. അന്ന് രൂക്ഷമായി പ്രതികരിച്ച പ്രതിപക്ഷനേതാവാണല്ലോ ഇന്നത്തെ മുഖ്യമന്ത്രി. കഴിഞ്ഞ രണ്ടുദിവസമായി പത്തുതവണയാണ് മാധ്യമപ്രവര്‍ത്തര്‍ ഈ സംഭവത്തില്‍ പ്രതികരണം ചോദിച്ചത്. കമാന്ന് ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. പ്രതികളുടെ ഫോട്ടോയും അഡ്രസുമായി പാര്‍ട്ടി ഓഫിസിന് മുന്നില്‍ വന്‍സന്നാഹമായി ചെന്ന്, അക്രമികളെ ഒന്ന് വിട്ടുതരുമോ പ്ലീസ് എന്ന് ചോദിച്ച പൊലീസിനും ഒരു ഹാറ്റ്സ് ഓഫ്. ഇനിയുള്ള എല്ലാ കേസിലും എല്ലാ പ്രതികളോടും ഈ ബഹുമാനം ഞങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. അപ്പോ പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്. ഈ അക്രമത്തെ നിസാരവല്‍ക്കരിക്കുന്നത് ശരിയാണോ?