pala-diya-binu-2

കോട്ടയം പാലാ നഗരസഭയിൽ യുഡിഎഫിന്റെ  നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 26 അംഗ കൗണ്‍സിലില്‍ 17പേര്‍ അവിശ്വാസത്തെ പിന്‍തുണച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന ഡിസിസിയുടെ വിപ്പ് ലംഘിച്ച് നാലു കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തെ പിന്‍തുണച്ചു. കോൺഗ്രസ് വിമതയായി ജയിച്ച സ്വതന്ത്ര അംഗം മായാ രാഹുലും അവിശ്വാസത്തെ പിന്‍തുണച്ചു.  രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയാണ് ദിയ ബിനു പുളിക്കക്കണ്ടം.

അവിശ്വാസ പ്രമേയത്തെ നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും പിന്തുണച്ചു. എൽഡിഎഫിന് ആകെ 17 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. നാല് കോൺഗ്രസ് അംഗങ്ങൾ പാർട്ടി വിപ്പ് ലംഘിച്ചാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്.

കോൺഗ്രസ് നഗരസഭ കക്ഷി നേതാവ് ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യൂസ് എന്നിവരാണ് എൽഡിഎഫിനെ പിന്തുണച്ച കോൺഗ്രസ് അംഗങ്ങൾ. കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച വൈസ് ചെയർപേഴ്സൺ മായാ രാഹുലും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു.

രണ്ട് കോൺഗ്രസ് കൗൺസിലർമാരും മറ്റ് നാലു യുഡിഎഫ് അംഗങ്ങളും വിപ്പ് അനുസരിച്ച് വിട്ടു നിന്നു. സ്വതന്ത്ര അംഗം മായാ രാഹുലിനെ ചെയർപഴ്സനാക്കി കേരള കോൺഗ്രസ് എം ഭരണം പിടിക്കാൻ ശ്രമിക്കുമെന്നാണ് വിവരം. 

ENGLISH SUMMARY:

The UDF has lost control of Pala Municipality after the LDF's no-confidence motion against municipal chairperson Diya Binu Pulikkakandam was passed. Diya Binu, who is reportedly the youngest municipal chairperson in the country, has now lost her post. The no-confidence motion was supported by four Congress councillors and one independent member. The LDF secured the support of 17 members in total. The four Congress members voted in favour of the motion in violation of the party whip.