കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വനിതാസംവരണ ഭേദഗതിബില്ലില്‍ ചര്‍ച്ചയും വിവാദങ്ങളും തുടരുകയാണല്ലോ. പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്. സംവരണത്തെ എതിര്‍ത്തവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ലെന്ന് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു. അപ്പോ ആ തുറപ്പുചീട്ടിറക്കി, യഥാര്‍ഥ ലക്ഷ്യം ബിജെപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണ് എന്നാണ് പ്രതിപക്ഷ ആരോപണം. വനിതാസംവരണ ഭേദഗതി ബില്ലിന്റെ ഉന്നം മണ്ഡ‍ല പുനര്‍നിര്‍ണയമാണ്. അപ്പോ സീറ്റെണ്ണം 850 ആകും. ഇതെവിടെയാ ബിജെപിക്ക് ഗുണമാകുന്നത്. സംശയമുണ്ടോ ഉത്തരേന്ത്യയില്‍ തന്നെ. പഴയ സെന്‍സസ് അനുസരിച്ച് ലോക്സഭാ സീറ്റുകള്‍ കൂടുമ്പോ ഉത്തരേന്ത്യയില്‍ മാത്രം 650 സീറ്റാകും. അതായത് ഉത്തരേന്ത്യ പിടിച്ചാല്‍ ഭരണം പിടിക്കാം. അപ്പോ കേരളമടക്കം അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 200 സീറ്റിലൊതുങ്ങും. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനാകാത്ത ദക്ഷിണേന്ത്യയെ പിന്നെ മൈന്‍ഡ് ചെയ്യേണ്ടല്ലോ. ദേശീയ രാഷ്ട്രീയത്തില്‍ നമ്മുടെ പ്രസക്തിയെന്താകും എന്നുളളത് അവിടെ നില്‍ക്കട്ടെ. ബിജെപിക്ക് ഇപ്പോള്‍ തന്നെ സ്വാധീനമുള്ള ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍ അഞ്ച് സംസ്ഥാനങ്ങള്‍ പിടിച്ചാല്‍ 2029ല്‍ വീണ്ടും അധികാരത്തിലെത്താം. അപ്പോ ഈ ലക്ഷ്യങ്ങള്‍ക്ക് മറയാക്കുകയാണോ വനിതാബില്‍ എന്നതാണ് ചോദ്യം.   വനിതാ ബില്ലിനെ എതിര്‍ക്കണോ?

ENGLISH SUMMARY:

Women's reservation bill in India is a significant topic of discussion, with the opposition questioning the BJP government's true intentions behind it. The bill's implications on constituency delimitation and its potential impact on the representation of South Indian states are major points of contention, sparking debates about the bill's effectiveness and purpose.