പേര് വനിതാ സംവരണ ബില്‍. അത് പേരിനുമാത്രമോ?. പാര്‍ലമെന്‍റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാനെന്നാണ് മുഖവര. അ വെറുതെ മുന്നില്‍ വയ്ക്കാന്‍ മാത്രമുള്ള വാചകമോ? യഥാര്‍ഥലക്ഷ്യം ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവും, അതുവഴി സീറ്റുകളുടെ എണ്ണം 543 ല്‍ നിന്ന് വര്‍ധിപ്പിച്ച്, ബിജെപിക്ക് ഒരു കാലത്തും രാജ്യഭരണം നഷ്ടപ്പെടാത്ത വിധത്തിലുള്ള പൊളിച്ചെഴുത്താണോ ഉദ്ദേശ്യം? ഈ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബലം വയ്ക്കുകയാണ് ഇപ്പോള്‍. ചരിത്രപരമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച ‘ നാരീശക്തി വന്ദന്‍ അധിനിയം ’ അഥവാ വനിതാ സംവരണ ബില്‍.. അതിന്‍റെ പകര്‍പ്പ് എം.പിമാര്‍ക്ക് വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. വായിക്കുമ്പോള്‍ മനസിലാകുന്നത് ബില്ലിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ലോക്സഭാ സീറ്റ് 850 ആക്കലാണ്. സംസ്ഥാനങ്ങളിലെ സീററ് 815, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 35.. ഇങ്ങനെയൊരു മാറ്റത്തിലേക്ക് മോദീ സര്‍ക്കാര്‍ കാലെടുത്തു വയ്ക്കുമ്പോള്‍, സര്‍ക്കാര്‍ തന്നെ നല്‍കി സകല ഉറപ്പുകളും ഭരണഘടനാമൂല്യങ്ങളും കാറ്റില്‍ പറത്തപ്പെടുന്നു എന്നാണ് പ്രതിപക്ഷ വിമര്‍ശനം. ഓരോ സംസ്ഥാനത്തും ഇപ്പോഴുള്ള ലോക്സഭാ സീറ്റിന് ആനുപാതികമായ സീറ്റ് വര്‍ധന ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നില്ല എന്നടക്കം ഒട്ടേറെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നു– കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– ബില്ലിന്‍റെ ലക്ഷ്യമെന്ത് ?