ningal-parayu-assembly

TOPICS COVERED

നിയമസഭയില്‍ ഇന്ന് കണ്ടതാണ് ഇത്. ആകെ മൊത്തം ടോട്ടല്‍ നാടകം. അടിയന്തരപ്രമേയ നോട്ടിസ് നല്‍കാന്‍ പോലും നില്‍ക്കാതെ ചോദ്യോത്തരവേളയില്‍ തന്നെ ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി പ്രതിഷേധവുമായി പ്രതിപക്ഷം.. നേരെ നടുത്തളത്തിലേക്ക്. സ്പീക്കറുടെ മുഖം മറച്ച് ബാനര്‍. വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളി മാറ്റി ഡയസിലേക്ക്.. പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യവുമായി ഭരണപക്ഷം. നേര്‍ക്കുനേര്‍ പോര്‍വിളി. ഇടയ്ക്ക് രണ്ട് ഭാഗത്തുനിന്നും സ്വര്‍ണം കട്ടത് ആരപ്പാ പാരഡി പാട്ടും... നിയമസഭയില്‍ നിന്ന് കാണാന്‍ പറ്റിയ കാഴ്ചകള്‍... എരിവ് കൂട്ടി മുഖ്യമന്ത്രിയുടെ വക.... ബാനറിന്റെ വടി കൊണ്ട് വാച്ച് വാര്‍ഡിനെ പ്രതിപക്ഷം തല്ലി. വാച്ച് ആന്‍ഡ് വാര്‍ഡ് പ്രകോപിച്ചത് കൊണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ മറുപടി... മന്ത്രി വി.ശിവന്‍കുട്ടി ഇന്നും മറന്നില്ല, സോണിയ ഗാന്ധിയെ ഓര്‍മിക്കാന്‍. പ്രതിപക്ഷത്തെ ഇളക്കാന്‍ ഇതിലും വലുത് ഇല്ലെന്ന് മനസിലാക്കിയ ശിവന്‍കുട്ടി മന്ത്രി, ഓരോ പീരിയഡിലും ടീച്ചര്‍ക്ക് കുട്ടികള്‍ ഗുഡ്മോര്‍ണിങ് പറയും പോലെ.... ഈ സഭാ സമ്മേളനകാലത്തെ ഒട്ടുമിക്ക ദിവസങ്ങളിലും ഇടയ്ക്ക് ഇടയ്ക്ക് പ്രതിപക്ഷത്തെ നോക്കി പറയും, സോണിയ ഗാന്ധിയുടെ വീട് പരിശോധിക്കണം, ചോദ്യംചെയ്യണമെന്നൊക്കെ. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം  അതിര് കടന്നെന്ന് അങ്ങ് കണ്ണുമടച്ച് ആരോപിക്കാന്‍ ഭരണപക്ഷത്തിനും കഴിയുന്നില്ല. പറഞ്ഞാല്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തിരുന്ന വി.ശിവന്‍കുട്ടിയടക്കം ഡയസ് പൊളിച്ചടുക്കിയതും മേശപ്പുറത്ത് കയറിയുള്ള ആ പ്രയോഗമൊക്കെ അങ്ങ് എടുത്തിടും.... ജനങ്ങളുടെ വിഷയങ്ങള്‍  ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഇതൊക്കെയാണോ വേണ്ടത് എന്ന് ആരെങ്കിലും ചോദിച്ചുപോയാല്‍.... തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇതൊക്കെയില്ലെങ്കില്‍ എന്ത് എന്ന് മറുപടിയും വരും... പ്രതിഷേധം പ്രതിപക്ഷത്തിന്റെ കുത്തകയല്ലെന്ന മട്ടാണ് ഇപ്പോ ഭരണപക്ഷത്തിന്റെ പ്രതികരണവും എന്ന മട്ടായി. പണ്ടൊരു ഡയലോഗുണ്ട്. ഇപ്പോ പറഞ്ഞാല്‍ ക്ലീഷേ ആണ്... ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ... അവിടെയാണ് ഈ കാഴ്ചകള്‍... എന്തായാലും സഭയിലെ പ്രതിഷേധം അതിരുകടക്കുന്നോ എന്നാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്. പ്രേക്ഷകര്‍ക്ക് പ്രതികരിക്കാം.    ഇപ്പോള്‍ മുതല്‍ വിളിച്ചുതുടങ്ങാം. വിളിക്കേണ്ട നമ്പര്‍ 0478 – 2840152. നിങ്ങള്‍ പറയൂ.. നിയമസഭയിലെ പ്രതിഷേധം അതിര് കടക്കുന്നോ?

ENGLISH SUMMARY:

Kerala Assembly Protest descended into chaos today with the opposition raising the issue of the Sabarimala gold smuggling during question hour, leading to a dramatic confrontation. The scenes in the legislative assembly were likened to a total drama, with both ruling and opposition parties engaging in heated exchanges and slogans.