**EDS: THIRD PARTY IMAGE** In this image posted on March 11 2026, Prime Minister Narendra Modi during the Golden Jubilee Sammelan, in Kochi. (narendramodi.in via PTI Photo)(PTI03_11_2026_000154B)
മധ്യപൂര്‍വദേശത്തെ സംഘര്‍ഷത്തില്‍ ദുരിതം അനുഭവിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യക്കാര്‍ പ്രതിസന്ധിയില്‍പ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ കൈവിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാര്‍ക്ക് താങ്ങായി ഉണ്ടാകുമെന്നും സംഘര്‍ഷം കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയിലെ യുവാക്കള്‍ ഡ്രോണ്‍ ഉണ്ടാക്കുന്നത് രാഹുലിന് അറിയില്ലെന്നും ഇന്ത്യയിലെ യുവാക്കളുടെ കഴിവില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. .എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പേരില്‍ മാത്രമാണ് വ്യത്യാസമെന്നും അഴിമതിയിലും കുറ്റകൃത്യത്തിലും വര്‍ഗീയതയിലും പങ്കാളികളാണ് ഇരുപക്ഷവുമെന്നും പ്രധാനമന്ത്രി ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചത് എല്‍ഡിഎഫാണെങ്കില്‍ വില്‍ക്കാന്‍ കൂട്ടുനിന്നത് യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുസ്ലിംലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസായി മാറിയെന്നും കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിക്കൊപ്പം സഖ്യമുണ്ടാക്കിയെന്നും തീവ്രവാദിനേതാവിന് സിപിഎം കൂട്ടുനിന്നുവെന്നും മോദി ആരോപിച്ചു.
സംസ്ഥാനത്ത് അഞ്ചുവര്‍ഷം എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ ഹര്‍ത്താല്‍,ഭൂ മാഫിയകളെ ഉന്‍മൂലനം ചെയ്യുമെന്നും ടൂറിസത്തിനും മെഡിക്കല്‍ ടൂറിസത്തിനും ഊന്നല്‍ നല്‍കുമെന്നും പ്രധാമന്ത്രി പറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്നും ഇത് തന്‍റെ ഗ്യാരന്‍റിയാണെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.