എന്‍എസ്എസ് – എസ് എന്‍ ഡി പി ഐക്യം വേണ്ടെന്ന തീരുമാനത്തിന് പിന്നില്‍ ആരെങ്കിലും ഇടപെട്ടെന്നോ ആരുടെയെങ്കിലും ഇടപെടലുണ്ടെന്നോ ആരും സംശയിക്കണ്ട. സുകുമാരന്‍ നായര്‍ പറയുന്നത് വെള്ളാപ്പള്ളിയോട് കൂടിയാണ്. അങ്ങനെ ഒരു ധാരണ വേണ്ട. ഐക്യനീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് സംശയം തോന്നി. ആ കെണിയില്‍ വീഴേണ്ടെന്ന് കരുതി. അത്രേയുള്ളു.

എന്തായാലും ഇതിന്റെ പേരില്‍ സുകുമാരന്‍നായരെ തള്ളിപ്പറയാന്‍ വെള്ളാപ്പള്ളി തയാറല്ല. എന്ന് മാത്രമല്ല അല്‍പം ഒന്ന് സുഖിപ്പിക്കുകയും ചെയ്തു. സുകുമാരന്‍ നായര്‍  നിഷ്്ക്കളങ്കനും മാന്യനും വിശാലമനസ്കനുമാണ്. എങ്കിലും വെള്ളാപ്പള്ളിയുടെ സംശയം തീരുന്നില്ല. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് തന്നെയാണ് വെള്ളാപ്പള്ളിയുടെ വിശ്വാസം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ആരോ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ അപകടം മണത്ത് താനെടുത്ത തീരുമാനം ബോര്‍ഡ് അംഗങ്ങളെ അറിയിച്ച് അംഗീകാരം വാങ്ങുകയാണ് ചെയ്തത് എന്നാണ് ഇതിന് സുകുമാരന്‍ നായരുടെ മറുപടി. അപ്പോഴും ഉത്തരം ആയോ ഐക്യം പൊളിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിന്.  

ENGLISH SUMMARY:

This political development highlights the complex dynamics between Kerala's two major community organizations, the NSS and SNDP. The tension and tactical maneuvers between G. Sukumaran Nair and Vellappally Natesan offer a deep look into the state's socio-political fabric.