ഐക്യം പറഞ്ഞ് ഒന്‍പതാം നാള്‍ എന്‍.എസ്.എസ് – SNDP യോഗം ഐക്യനീക്കത്തില്‍ നിന്ന് എന്‍.എസ്.എസ് ഏകപക്ഷീയമായി പിന്‍മാറി. സുകുമാരന്‍ നായര്‍ പറഞ്ഞ കാരണങ്ങള്‍ കേട്ടല്ലോ... കാലത്തിന്റെ ആവശ്യമെന്ന് കണ്ടാണ് ഐക്യത്തിന് ശ്രമിച്ചത്. എന്നാല്‍ എസ്.എൻ.ഡി.പി യോഗത്തിന്‍റെ സഖ്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്ന് സംശയിച്ചാണ് എന്‍.എസ്.എസിന്‍റെ പിന്‍മാറ്റമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.

രാഷ്ട്രീയപാര്‍ട്ടി നേതാവുകൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഐക്യനീക്കത്തെക്കുറിച്ച് സംസാരിക്കാന്‍ വരുന്നത് എന്നത് സംശയങ്ങള്‍ ഉണ്ടാക്കി. വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ നേട്ടം ചൂണ്ടിക്കാട്ടി ഐക്യനീക്കത്തിന് പിന്നിൽ ബി.ജെ.പി താല്പര്യമാണെന്ന വാദം എൻ.എസ്.എസ് ബോർഡ് യോഗത്തിൽ ഉയർന്നുവന്നു.

എന്‍.എസ്.എസിന്റെ പ്രഖ്യാപിത സമദൂരത്തില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ല.. എന്തായാലും  എന്‍.എസ്.എസിന്റെ പിന്‍മാറ്റത്തിന്റെ ഞെട്ടലൊഴിഞ്ഞിട്ടില്ല എസ്.എന്‍.‍ഡി.പിക്ക്... മനസിലാക്കി പിന്നീട് പ്രതികരിക്കാം എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. നമുക്ക് സംസാരിക്കാം. എന്താണ് എന്‍.എസ്.എസ് പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണം? രാഷ്ട്രീയ ഇടപെടല്‍ ഉണ്ടോ തീരുമാനത്തിന് പിന്നില്‍? വെള്ളാപ്പള്ളിയുടെ ഐക്യനിര്‍ദേശം രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയെന്ന തോന്നലാണോ കാരണം? ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഐക്യനീക്കത്തില്‍ ഭിന്നയുണ്ടായോ?

ENGLISH SUMMARY:

NSS SNDP alliance falls apart as NSS withdraws from the unity initiative. The withdrawal is due to suspicions of political motives behind SNDP's alliance efforts, particularly involving Tushar Vellappally and perceived BJP influence.