satheesan-pinarayi-ningal-parayu

നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ആത്മവിശ്വാസത്തില്‍ ആരാണ് മുന്നില്‍. ആശങ്കയിലാണെങ്കിലും ആത്മവിശ്വാസമുണ്ടെന്ന് കാണിക്കേണ്ടത് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പ്രധാനമാണ്. എത്രയുണ്ട് ആത്മവിശ്വാസമെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാനാവുക പ്രതീക്ഷിക്കുന്ന സീറ്റ് കണക്കാണ്. യുഡിഎഫ് നൂറിലേറെ സീറ്റുകളാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ എല്‍ഡിഎഫ് ലക്ഷ്യം 110 സീറ്റാണെന്ന് മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചുകഴിഞ്ഞു. എന്നുവച്ചാല്‍ ആത്മവിശ്വാസത്തില്‍ ഇഞ്ചോടിഞ്ച്. ഇതില്‍ യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നത് ആരുടെ കണക്കാണ് എന്നതാണ് ചോദ്യം. അനുകൂല സാഹചര്യം പ്രതികൂലമാവാനും പ്രതികൂല സാഹചര്യം അനുകൂലമാവാനും മൂന്നുമാസം ധാരാളം. അതുകൊണ്ട് കരുതലോടെയായിരിക്കും നീക്കങ്ങള്‍ എന്നുറപ്പ്. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാന്‍ ഇടതുമുന്നണിയും ഭരണവിരുദ്ധ വികാരം വോട്ടാക്കിമാറ്റാന്‍ ഐക്യമുന്നണിയും ഇറങ്ങുമ്പോള്‍ ജനം ആര്‍ക്കൊപ്പം നില്‍ക്കും? ഇതിനെല്ലാം അപ്പുറമാണ് വര്‍ഗീയത ഇളക്കിവിട്ടുള്ള വോട്ടുപിടുത്തം. സാഹചര്യങ്ങള്‍ ഇങ്ങനെ നില്‍ക്കെ, യുഡിഎഫിന്റെ നൂറാണോ എല്‍ഡിഎഫിന്റെ നൂറ്റിപ്പത്താണോ കൂടുതല്‍ പ്രായോഗികം? പ്രേക്ഷകര്‍ക്ക് പ്രതികരിക്കാം. ഇപ്പോള്‍ വിളിക്കാം. വിളിക്കേണ്ട നമ്പര്‍ ഇതാണ് 0478 – 2840152. 

ENGLISH SUMMARY:

Kerala Assembly Election 2024 is approaching, and both UDF and LDF are showing confidence. While UDF aims for 100+ seats, LDF targets 110, raising questions about the practicality of these numbers and the impact of various factors.