കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും അവഗണനയ്‌ക്കുമെതിരായ പ്രക്ഷോഭം നടത്താന്‍ എല്‍ഡിഎഫ്. ജനുവരി 12 ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും. സത്യഗ്രഹം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അതേ സമയം എൽഡിഎഫിന് കനഗോലുവില്ലെന്നും ജനങ്ങളാണ് തങ്ങളുടെ കനഗോലുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇവിടെ വർഗീയ സംഘർഷമോ കലാപമോ ഇല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എ.കെ.ബാലന്റെ ‘മാറാട്’ പരാമർശത്തെ തള്ളാത്ത മുഖ്യമന്ത്രി വർഗീയ ശക്തികൾ കേരളത്തിൽ ഇപ്പോഴും ഉണ്ടെന്നും പറഞ്ഞു.