രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകള്‍ ഒരു നിയന്ത്രണവും ഇല്ലാതെ പെരുകുന്നു. തട്ടിപ്പിനിരയാകുന്നവര്‍ ഏറെയും ഉന്നത പദവികള്‍ വഹിച്ചവരും ഉന്നത വിദ്യാഭ്യാസം നേടിയവരും. എത്ര ജാഗ്രത പാലിച്ചാലും എല്ലാ കരുതലും മറികടന്ന് കുടുക്കാന്‍ മിടുക്കുള്ളവര്‍ രംഗത്തിറങ്ങുമ്പോള്‍ പെട്ടുപോകുന്നവര്‍ ഒട്ടേറെ. പരാതികളില്‍ പ്രതികള്‍ക്ക് പിന്നാലെ പായുന്ന പൊലീസ് ഒരു ഘട്ടം കഴിയുമ്പോള്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണ്. കോടികള്‍ നഷ്ടപ്പെട്ടാലും പരാതി നല്‍കാന്‍ തയാറാകാത്തവരും ഉണ്ട്. എങ്ങനെ തടയാം. ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പൊലീസിന് എന്ത് കഴിയും. ബാങ്കുകള്‍ക്ക് ഇടപെടാന്‍ കഴിയുമോ..ബാങ്ക് വിചാരിച്ചാല്‍ തടയാന്‍ കഴിയുമോ.... ബാങ്കുകള്‍ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ട്. ഈ ഘട്ടത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍ ഇന്നുണ്ടായത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സിബിഐ അന്വേഷണമാകാം. അന്വേഷണത്തില്‍ സിബിഐക്ക് സ്വതന്ത്ര അധികാരമുണ്ടെന്നും സുപ്രീംകോടതി. തട്ടിപ്പുകളില്‍ ബാങ്കര്‍മാരുടെ പങ്കും അന്വേഷിക്കും. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് നടപടി. ഡിജിറ്റല്‍ തട്ടിപ്പ് എങ്ങനെ തടയാം.?