ജി.സുധാകരൻ എന്ന കേന്ദ്രബിന്ദുവിനു ചുറ്റുമായിരുന്നു ആലപ്പുഴയിൽ ഏറെക്കാലം സിപിഎമ്മിന്റെ ചലനം. സാഹചര്യങ്ങള്‍ മാറിയത് 2021ലെ തിരഞ്ഞെടുപ്പിനുശേഷമാണ്. ഒടുവില്‍ അത് എത്തിനില്‍ക്കുന്നത് 63 വര്‍ഷത്തെ പാര്‍ട്ടിബന്ധം ഉപേക്ഷിക്കുന്നുവെന്ന ജി.സുധാകരന്റെ പ്രഖ്യാപനത്തിലാണ്. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു സുധാകരന്‍. നാടകീയമായായിരുന്നു വാര്‍ത്താ സമ്മേളനത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ആരുടെയും പിന്തുണ തേടിപ്പോകില്ലെന്ന് പറയുമ്പോഴും യുഡിഎഫ് പിന്തുണ ഏറെക്കുറെ ഉറപ്പിക്കുന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഇന്നലെ രാത്രി വൈകിയും സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തിയെങ്കിലും വിജയിച്ചില്ല. സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. വര്‍ഗവഞ്ചകന് മാപ്പുമില്ല വോട്ടുമില്ല എന്ന് സിപിഎം പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചുകഴിഞ്ഞു. അറുപതുവര്‍ഷം ഒപ്പം നടന്ന നേതാവ് അകലുമ്പോള്‍ ആലപ്പുഴയിലെ കോട്ട കാക്കുകയാണ് ഇനി സിപിഎമ്മിനു മുന്നിലുള്ള വെല്ലുവിളി. സുധാകരന്റെ നിലപാട് സിപിഎമ്മിന് എത്രമാത്രം തിരിച്ചടിയാണ്?